“എല്ലാം ഞാൻ തന്നെ ചെയ്യും, എല്ലാം എന്റെ കയ്യിൽ കൂടെ തന്നെ പോകണം” എന്ന ആറ്റിറ്റ്യൂഡ് ബിസിനസ്സിൽ ഒരിക്കലും നല്ലതല്ല. സഹായം വേണ്ട സമയത്ത് അത് ചോദിക്കുക തന്നെ വേണം. അത്തരത്തിൽ ബിസിനസ്സുകളെ സഹായിക്കുന്ന ബ്രാൻഡാണ് ഫ്ലക്സിക്ലൗഡ് (FlexiCloud). ബിസിനസ്സുകൾക്കു വേണ്ടിയുള്ള ബിസിനസ്സായ ഫ്ലക്സിക്ലൗഡിന്റെ യാത്രയെക്കുറിച്ച് ചാനൽഅയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ വിശദീകരിക്കുകയാണ് കമ്പനി സിഇഓയും സഹസ്ഥാപകയുമായ അനൂജ ബഷീർ (Anooja Bashir).
സ്റ്റാർട്ടപ് മെന്റർ, ബ്രാൻഡിങ് – മാർക്കറ്റിങ് കൺസൽറ്റന്റ്, ബിസിനസ് ഇൻഫ്ലുവൻസർ, സാമൂഹിക സംരംഭക തുടങ്ങിയ നിലകളിൽ പ്രശസ്തയായ അനൂജയെ കാലത്തിനു മുമ്പേ സഞ്ചരിച്ച സംരംഭക എന്ന് വിശേഷിപ്പിക്കാം. എന്നാൽ സംരംഭക ലോകത്തേക്ക് എത്തിയത് യാദൃശ്ചികമായാണെന്ന് വ്യക്തമാക്കുകയാണ് അനൂജ. ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന സമയത്ത് എംടെക് പഠനാർത്ഥം നാട്ടിലേക്കു പോന്നു. ആ സമയത്തുതന്നെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ പഠിപ്പിക്കാനും ആരംഭിച്ചു. ആ ഘട്ടത്തിലാണ് കുട്ടികളുടെ കരിയർ ആവശ്യങ്ങൾക്കായി വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം എന്ന ആദ്യ സംരംഭം ആരംഭിച്ചത്. എന്നാൽ അത് മുന്നോട്ടുകൊണ്ടുപോകൊനായില്ല. പരാജയപ്പെട്ടെങ്കിലും, ഒരു പക്ഷേ കേരളത്തിലെ ആദ്യ എഡ്ടെക് അതായിരിക്കുമെന്ന് അനൂജ പറയുന്നു.
വിദ്യാഭ്യാസ രംഗത്തുനിന്നും മാറി, പിന്നീട് മാർക്കറ്റിങ് ഏജൻസി ആരംഭിച്ചു. അതിനോടൊപ്പം തന്നെ കോവർക്കിംഗ് സ്പേസിനു സമാനമായ ഒരു സ്പേസും സൃഷ്ടിച്ചിരുന്നു. മാർക്കറ്റിങ് ബിസിനസ് മികച്ച രീതിയിൽ മുന്നോട്ടു പോയപ്പോഴും, കോവർക്കിംഗ് സ്പേസിലെ ഒരാളും വെൻഡറും തമ്മിലുള്ള പ്രശ്നത്തിൽ അനൂജ ബലിയാടായി. പ്രശ്നം തീർക്കാൻ 25 ലക്ഷം രൂപ കടമെടുത്ത്, പിന്നീടത് 75 ലക്ഷവും ഒടുവിൽ ഒന്നര കോടിയുമായി. അങ്ങനെ അനൂജയുടെ രണ്ടാമത്തെ ബിസിനസും പൂട്ടേണ്ടി വന്നെന്നു മാത്രമല്ല കോടികൾ കടത്തിലുമായി.
പിന്നീടാണ് ഇ-കൊമേഴ്സ്, മറ്റു ഡിജിറ്റൽ ബിസിനസുകൾ എന്നിവയ്ക്കു ക്ലൗഡ് സെർവർ ഹോസ്റ്റിങ് ലഭ്യമാക്കുന്ന ഫ്ലെക്സിക്ലൗഡ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. വിനോദ് ചാക്കോയുമായി ചേർന്ന് 2015ലാണ് കമ്പനി ആരംഭിച്ചത്. 2020ൽ സ്റ്റാർട്ടപ്പായി. സെർവറും ഹോസ്റ്റിങ് സേവനങ്ങളും നിയന്ത്രിക്കാൻ വിദഗ്ധ സേവനം അത്യാവശ്യമാണെങ്കിലും ചെറുസംരംഭങ്ങൾക്കു ചിലവു താങ്ങാനാകാത്ത സ്ഥിതിയുണ്ടെന്ന് അനൂജ പറയുന്നു. ഇതിനു പരിഹാരവുമായാണ് സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കുമൊക്കെ ക്ലൗഡ് സെർവറുകൾ കൈകാര്യം ചെയ്യാൻ മിതമായ നിരക്കുള്ള പാക്കേജിൽ ഫെക്സിക്ലൗഡ് പ്രവർത്തനം ആരംഭിച്ചത്.
കോവിഡ് കാലത്ത് ബ്രാൻഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകൾ ചെയ്തു. അങ്ങനെയാണ് ബ്രാൻഡ് മാനേജ്മെന്റിലേക്കു നീങ്ങുന്നത്. ജിം പേഴ്സണൽ ട്രെയിനർക്ക് 25000 രൂപയ്ക്ക് ബ്രാൻഡ് മാനേജ്മെന്റ് ചെയ്തു നൽകി. Ourea എന്ന ആ കമ്പനിക്ക് പിന്നീട് കേരളത്തിനകത്തും പുറത്തുമായി ക്ലയന്റുകൾ വളർന്നു. അതേസമയത്തുതന്നെ ഫ്ലെക്സിക്ലൗഡിനെ സ്റ്റാർട്ടപ്പായും മാറ്റിയിരുന്നു. ആ സ്റ്റാർട്ടപ്പ് ആകട്ടെ ചുരുങ്ങിയ കാലംകൊണ്ടുതന്നെന ഫോർബ്സ് ടോപ്പ് 200 സ്റ്റാർട്ടപ്പുകളിൽ ഉൾപ്പെടുന്ന ബ്രാൻഡായി മാറി. കേരളത്തിൽനിന്നും വെറും മൂന്ന് ബ്രാൻഡുകൾ മാത്രമേ ഇതിൽ ഇടം നേടിയിട്ടുള്ളൂ എന്നതും ഫ്ലെക്സിക്ലൗഡിന്റെ മുന്നേറ്റത്തിന്റെ തെളിവാണ്.
ഫ്ലക്സിക്ലൗഡ് ഒരു അഗ്രിഗേറ്റർ പ്ലാറ്റ്‌ഫോമാണ്. കോർപറേറ്റ് ക്ലയന്റുകൾക്കും എംഎസ്എംഇകൾക്കും വേണ്ടത്ര ക്ലൗഡ് സ്പേസ്, ആപ്ലിക്കേഷൻ മാനേജ്മെന്റ്, സൈബർ സെക്യൂരിറ്റി, സെർവർ സെറ്റ്‌അപ്പ് എന്നിവയെല്ലാം ഏകോപിപ്പിച്ച് നൽകുന്നു. ബിസിനസ്സിന്റെ വളർച്ചാനുസരണം, പ്ലാനുകൾ വളരെ ലളിതവും സ്കേലബിളും ആണ്. ഫ്ലക്സിക്ലൗഡ് പ്ലാനുകൾ 500 രൂപ മുതൽ ആരംഭിക്കുന്നു. ബിസിനസിന് ആവശ്യമായ റിസോഴ്‌സും സപ്പോർട്ടിനും ഒപ്പം സൈബർ സെക്യൂരിറ്റി, ബാക്കപ്പ്, ടെക്‌നിക്കൽ എക്സ്പേർട്ട് സഹായം എന്നിവയെല്ലാം ഉൾപ്പെടുത്തി ക്ലയന്റിന്റെ ബിസിനസ്സ് സുരക്ഷിതമാക്കുകയാണ് ഫ്ലക്സിക്ലൗഡ് ചെയ്യുന്നത്. വിവിധ മേഖലകളിലെ ക്ലയന്റുകൾക്ക് സേവനങ്ങൾ നൽകുന്നതിലൂടെ ഫ്ലക്സിക്ലൗഡ് ഇന്ന് ബ്രാൻഡിംഗ്, ക്ലൗഡ് മാനേജ്മെന്റ്, എന്റർപ്രൈസ് സപ്പോർട്ട് തുടങ്ങിയവയെല്ലാം ഓൾ ഇൻ വൺ സൊല്യൂഷനായും അതിനപ്പുറം ബിസിനസ്സുകൾക്ക് വിശ്വാസാർഹമായ പാർട്ണർ ആയും മാറുന്നു.
Discover the inspiring story of Anooja Bashir, CEO of FlexiCloud. Learn how she overcame business failures and debt to build a Forbes-listed managed cloud hosting startup that empowers MSMEs and global brands.
