വിമാനത്തിൽ വൈഫൈയുമായി എയർ ഇന്ത്യ

ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകളിൽ വൈഫൈ സേവനം കൊണ്ടുവന്ന് യാത്രാസൗകര്യത്തിൽ വൻ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ടാറ്റ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. ഈ നീക്കത്തോടെ ആഭ്യന്തര റൂട്ടുകളിൽ ഇൻ-ഫ്ലൈറ്റ് വൈഫൈ നൽകുന്ന രാജ്യത്തെ ആദ്യത്തെ കാരിയർ ആയി മാറിയിരിക്കുകയാണ് എയർ ഇന്ത്യ.

എയർബസ് എ 350, ബോയിംഗ് 787-9, എയർബസ് എ 321 നിയോ മോഡലുകൾ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത വിമാനങ്ങളിലാണ് എയർ ഇന്ത്യ യാത്രക്കാർക്കായി സൗജന്യ ഇൻ്റർനെറ്റ് ആക്‌സസ് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രികർക്ക് യാത്രാസമയങ്ങളിൽ ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, iOS അല്ലെങ്കിൽ Android ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള സ്‌മാർട്ട്‌ഫോണുകൾ തുടങ്ങിയ Wi-Fi ഉപകരണങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ അടക്കം കണക്റ്റഡ് ആയി തുടരാനാകും.

10000 അടിക്ക് മുകളിൽ യാത്ര ചെയ്യുമ്പോൾ ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ കണക്‌റ്റുചെയ്യാവുന്ന തരത്തിലാണ് ഇൻ-ഫ്ലൈറ്റ് വൈ-ഫൈയുടെ പ്രവർത്തനം.

എയർ ഇന്ത്യ ന്യൂയോർക്ക്, ലണ്ടൺ, പാരിസ്, സിംഗപ്പൂർ അന്താരാഷ്ട്ര റൂട്ടുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വൈഫൈ സേവനം ലഭ്യമാക്കിയിരുന്നു. പ്രാരംഭ ഘട്ടത്തിൽ വൈഫൈ സേവനം സൗജന്യമായാണ് നൽകുക.

Air India becomes the first Indian airline to offer in-flight Wi-Fi on domestic routes, enhancing passenger experience. Available on select aircraft, the service is free for now and supports multiple devices.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version