മാധ്യമപഠന വിദ്യാർത്ഥികൾ ടെലിപ്രോംറ്റർ ഉപയോഗിച്ച് വാർത്താ വായന പരിശീലിക്കുന്നതിൽ വാർത്തയില്ല.
![](https://channeliam.com/wp-content/uploads/2025/01/01-1024x683.webp)
എന്നാൽ സ്വന്തമായി നിർമിച്ച ടെലിപ്രോംറ്ററിൽ വാർത്ത വായിക്കാനൊരുങ്ങുകയാണ് കുട്ടിക്കാനം മരിയൻ കോളേജ് മാധ്യമ പഠനം വിദ്യാർത്ഥികൾ. കുറഞ്ഞ ചെലവിൽ ടെലിപ്രോംറ്റർ നിർമിച്ചു മാധ്യമ പഠനരംഗത്തു പുതിയ ചുവടുവയ്പ്പിന് തയാറാകുകയാണ് ഈ വിദ്യാർത്ഥികൾ.
![](https://channeliam.com/wp-content/uploads/2025/01/2L4A8100-1024x683.webp)
അധ്യാപകനായ എ.ആർ. ഗിൽബർട്ടിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ഇത്തരമൊരു ആശയത്തിലേക്ക് വന്നത്.
![](https://channeliam.com/wp-content/uploads/2025/01/2L4A8090-1024x683.webp)
കോളേജ് അധികൃതരും പൂർണ പിന്തുണ നൽകി. വിദ്യാർത്ഥികൾ നിർമിച്ച ടെലിപ്രോംറ്ററിന്റെ ഉദ്ഘാടനം കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനത്ത് നിർവഹിച്ചു.
![](https://channeliam.com/wp-content/uploads/2025/01/2L4A8085-1024x683.webp)
കൂടുതൽ ടെലിപ്രോംറ്ററുകൾ നിർമിച്ച് മിതമായ നിരക്കിൽ സ്കൂളുകളിലും കോളേജുകളിലും മറ്റ് മാധ്യമ സ്ഥാപനങ്ങളിലും വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ.
Media students of Marian College, Kuttikkanam, innovate by creating a low-cost teleprompter under the guidance of A.R. Gilbert. Their project aims to make teleprompters affordable for schools and media institutions.