വിഴിഞ്ഞതിനപ്പുറം കൊച്ചിയിലേക്കും വൻ നിക്ഷേപവുമായി സാന്നിധ്യമറിയിക്കുകയാണ്  അദാനി ഗ്രൂപ്പ് . ഫ്ലിപ്പ് കാർട്ടിന്റെ കേരളത്തിന്റെ ആസ്ഥാനം ഉറപ്പാക്കിക്കൊണ്ട്  എറണാകുളം കളമശേരിയിൽ 500 കോടി രൂപ നിക്ഷേപത്തോടെ അത്യാധുനിക ലോജിസ്റ്റിക്സ് പാർക്കാണ്  അദാനി ഗ്രൂപ്പ് കൊണ്ട് വരിക. ഇതിനായി 70 ഏക്കർ സ്ഥലം കമ്പനി ഏറ്റെടുത്തു കഴിഞ്ഞു.

യുഎസ് റീട്ടെയ്ൽ വമ്പന്മാരായ വോൾമാർട്ടിന് കീഴിലെ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഉൾപ്പെടെ ലോകത്തെ ലോജിസ്റ്റിക്സ് മേഖലയിലെ മുൻനിര കമ്പനികളുടെ സാന്നിധ്യവും പാർക്കിലുണ്ടാകും. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വെയർഹൗസുകളാണ് പാർക്കിലുണ്ടാവുക. ഫ്ലിപ്കാർട്ടിന്റെ പ്രവർത്തനം ഡിസംബറോടെ ആരംഭിച്ചേക്കും.

കേരളത്തിലേക്ക് മാരിടൈം ആൻ്റ് ലോജിസ്റ്റിക്സ് മേഖലയിലേക്ക് വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി പ്രത്യേകമായി സംഘടിപ്പിക്കുന്ന വിഴിഞ്ഞം കോൺക്ലേവ് 2025 ഈ മാസം 28, 29 തീയതികളിൽ തിരുവനന്തപുരത്തുവച്ച് നടക്കുകയാണ്. ഇത് കൂടുതൽ ലോജിസ്റ്റിക്സ് കമ്പനികളെ കേരളത്തിലേക്കെത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

  വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി അദാനി ഗ്രൂപ്പ് അടുത്ത മൂന്നുവർഷത്തിനകം10,000 കോടി രൂപ നിക്ഷേപിക്കും. ഇതിനകം സംസ്ഥാന സർക്കാരും അദാനി ഗ്രൂപ്പും ചേർന്ന് തുറമുഖത്ത് 7,900 കോടി രൂപ നിക്ഷേപിച്ചതായി അദാനി ഗ്രൂപ്പ് കണക്കുകൾ  വ്യക്തമാക്കുന്നു.

 തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നിയന്ത്രണച്ചുമതലയുള്ള അദാനി ഗ്രൂപ്പ്, അടുത്ത 5 വർഷത്തിനകം വിമാനത്താവള വികസനത്തിനായി 2,000 കോടി രൂപ ചെലവഴിക്കാനും തീരുമാനിച്ചിട്ടുണ്ട്. സിയാൽ മാതൃകയിൽ തിരുവനന്തപുരത്തു വിശ്രമ ലോഞ്ച് അടക്കം സംവിധാനങ്ങൾ അടുത്ത ഘട്ടത്തിൽകൊണ്ടു വരും.

 അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ) 2024 ലെ S&P ഗ്ലോബൽ കോർപ്പറേറ്റ് സസ്റ്റൈനബിലിറ്റി അസസ്‌മെൻ്റിൽ 100-ൽ   68 സ്‌കോറോടെ മികച്ച 10 ആഗോള ഗതാഗത, ഗതാഗത ഇൻഫ്രാസ്ട്രക്ചർ കമ്പനികളിൽ ഇടം നേടി. ഇതോടെ APSEZ കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് പോയിൻ്റ് മെച്ചപ്പെടുത്തി .   തുടർച്ചയായ രണ്ടാം വർഷവും APSEZ പരിസ്ഥിതി മാനത്തിൽ  ഒന്നാം  സ്ഥാനം നേടി. സുതാര്യതയും- റിപ്പോർട്ടിംഗും, മെറ്റീരിയൽ, സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി/സൈബർ സെക്യൂരിറ്റി & സിസ്റ്റം ലഭ്യത, ഉപഭോക്തൃ ബന്ധങ്ങൾ എന്നിവയുൾപ്പെടെയുള്ള സാമൂഹിക, ഭരണ, സാമ്പത്തികമടക്കം  നിരവധി മാനദണ്ഡങ്ങളിൽ ഏറ്റവും ഉയർന്ന സ്‌കോറുകളും   നേടി.

Adani Group is set to invest Rs 500 crore in a state-of-the-art logistics park in Kalamassery, Kerala, alongside major expansions in Vizhinjam and Thiruvananthapuram, bolstering the region’s logistics and infrastructure.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version