പൂട്ടിയത് 2,148 എഡ്ടെക്ക് സ്റ്റാർട്ടപ്പുകൾ

ഇന്ത്യയിൽ ഒരു കാലത്ത് ഏറ്റവും നേട്ടം കൊണ്ടുവന്ന മേഖലയായിരുന്നു എഡ് ടെക്ക്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ എഡ് ടെക് മേഖല കോട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ടിൽ പങ്ക് വെച്ചിരിക്കുന്ന Traxcn കണക്കുകൾ പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ പൂട്ടിയത് 2,148 എഡ് ടെക്ക് സ്റ്റാർട്ടപ്പുകളാണ്.

കോവിഡ് 19 ലോക്ഡൗൺ കാലത്ത് വൻ വളർച്ചയാണ് എഡ് ടെക് സംരംഭങ്ങൾ നേടിയത്. എന്നാൽ കോവിഡാനന്തരം ഫണ്ടിങ് മന്ദഗതിയിലായതോടെ മട്ടു മാറി. ഫണ്ടിങ് ലഭ്യതയിലെ ഇടിവിനൊപ്പം കോവിഡാനന്തരം സംഭവിച്ച അധിക ഓപറേഷൻ ചിലവുകളുമാണ് എഡ് ടെക്ക് പ്ലാറ്റ്ഫോമുകളുടെ നിലതെറ്റിച്ചത് എന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇക്വിറ്റി ഫണ്ടിങ് റൗണ്ട് കണക്ക് പ്രകാരം 2023ൽ 0.24 ബില്യൺ ഡോളർ ആണ് എഡ്ടെക് സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ചത്. 2021ൽ 3.6 ബില്യൺ ഫണ്ടിങ് ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഏതൊരു സംരംഭത്തേയും പോലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതും നവീന ആശയങ്ങൾ കൊണ്ടു വരുന്നതുമാണ് എഡ് ടെക് മേഖലയിലും പിടിച്ചു നിൽക്കാൻ അവശ്യം വേണ്ട കാര്യങ്ങൾ. ഓൺലൈനിൽ നിന്നും ഓഫ് ലൈനിലേക്ക് ക്ലാസ്സുകൾ മാറിയപ്പോൾ മിക്ക കമ്പനികൾക്കും ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനായില്ല. ഇതാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചത്.

India’s edtech sector faces a significant downturn with over 2,000 startups shutting down in five years. Explore the reasons behind the decline and future trends in this dynamic industry.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version