ഇലക്ട്രിക് വാഹന പ്ലാൻ്റുമായി മഹീന്ദ്ര

ഇലക്ട്രിക് വാഹനങ്ങൾക്കു വേണ്ടി മാത്രമായി പുതിയ നിർമാണ കേന്ദ്രം ആരംഭിച്ച് മഹീന്ദ്ര. മഹാരാഷ്ട്രയിലെ പൂണെയിലാണ് മഹീന്ദ്ര ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററി അടക്കം ഉണ്ടാക്കുന്ന നിർമാണ കേന്ദ്രം ആരംഭിച്ചത്. മഹീന്ദ്രയുടെ ഇലക്ട്രിക് ശ്രേണിയിലെ ഏറ്റവും പുതിയ വാഹനങ്ങളായ BE 6, XEV 9e തുടങ്ങിയ ഈ പ്ലാന്റിലാണ് ഇനി മുതൽ നിർമിക്കുക. 4500 കോടി രൂപയാണ് പൂണെ മഹീന്ദ്ര പ്ലാന്റിന്റെ ചിലവ്.

2022 മുതൽ 2027 വരെ മഹീന്ദ്ര നീക്കിവെച്ച 16000 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഭാഗമായാണ് പൂണെ പ്ലാന്റ്. ഇലക്ട്രിക് വാഹനത്തിനു പുറമേ സോഫ്റ്റ് വെയർ മറ്റ് പദ്ധതികൾ തുടങ്ങിയവ അടങ്ങുന്ന ബൃഹത് പദ്ധതിയാണിത്. 88000 സ്ക്വയർ മീറ്ററിലാണ് പ്ലാൻ്റ് നിർമിച്ചിരിക്കുന്നത്.

പൂർണമായും ഓട്ടോമേറ്റഡ് ആയ പ്രസ് ഷോപ്പ്, എഐ നിയന്ത്രിത ബോഡി ഷോപ്പ്, റോബോട്ടിക പെയിന്റ് ഷോപ്പ് തുടങ്ങിയ സൗകര്യങ്ങൾ പ്ലാന്റിലുണ്ട്. വസ്തുക്കൾ നീക്കുന്നതിനായി പ്ലാന്റിൽ ഓട്ടോണൊമസ് മൊബൈൽ റോബോട്ടുകളേയും ഉപയോഗിക്കും.

Mahindra inaugurates its cutting-edge EV and battery manufacturing plant in Chakan, Pune, with a focus on the ‘Born Electric’ EV models. A major investment of Rs 16,000 crore aims to shape the future of electric mobility in India.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version