തൊഴിൽ സംസ്കാരത്തെക്കുറിച്ചും ഞായറാഴ്ചകളും പ്രവൃത്തിദിനം ആക്കണം എന്നുമുള്ള എൽ ആൻഡ്‌ ടി ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യന്റെ പ്രസ്താവനയെ വിമർശിച്ച് ബോളിവുഡ് താരം ദീപിക പദുകോൺ. ഇത്രയും ഉയർന്ന സ്ഥാനത്തിരിക്കുന്നവർ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഞെട്ടിക്കുന്നതാണെന്ന് ഇൻസ്റ്റഗ്രാമിൽ സുബ്രഹ്മണ്യന്റെ പോസ്റ്റ് പങ്ക് വെച്ച് ദീപിക പറഞ്ഞു.

ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്നാണ് സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടത്. ആവശ്യമെങ്കിൽ ഞായറാഴ്ചകളിലെ അവധി ഉപേക്ഷിക്കണം. വീട്ടിലിരുന്ന് നിങ്ങളെന്താണ് ചെയ്യുന്നത്. എത്ര നേരം നിങ്ങൾ ഭാര്യയെ നോക്കിയിരിക്കും. ആഴ്ചയിൽ ഏഴു ദിവസവും ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിക്കാൻ ആവാത്തതിൽ ഖേദിക്കുന്നതായും സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച വീഡിയോയിൽ അദ്ദേഹം പറയുന്നു.

ജോലിക്കാരുടെ ശാരീരിക-മാനസിക പ്രശ്നങ്ങൾ പോലും പരിഗണിക്കാതെയുള്ള പ്രസ്താവനയെ മനുഷ്യത്വരഹിതം എന്നാണ് നെറ്റിസൺസ് വിശേഷിപ്പിച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേർ സുബ്രഹ്മണ്യന്റെ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്ത് കമന്റ് ബോക്സിലും സമൂഹമാധ്യമങ്ങളിലും രംഗത്തെത്തിയിട്ടുണ്ട്.

Larsen & Toubro chairman SN Subrahmanyan’s remarks about working on Sundays have sparked backlash, with actor Deepika Padukone emphasizing the importance of mental health and work-life balance.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version