റൂഫ്ടോപ്പ് സോളാർ സ്റ്റാർട്ടപ്പുകൾക്കായി ₹2.3 കോടിയുടെ ചാലഞ്ചുമായി കേന്ദ്ര ഗവൺമെന്റ്. മിനിസ്ട്രി ഓഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനെർജി (MNRE) ആണ് പുതിയ സ്റ്റാർട്ടപ്പ് സ്കീം പ്രഖ്യാപിച്ചിരിക്കുന്നത്. റൂഫ് ടോപ്പ് സോളാർ ഇൻസ്റ്റാളേഷനുകളും റിന്യൂവബിൾ എനെർജി ഉപയോഗം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജിയുടെ (NISE)  പിന്തുണയോടെ MNRE യുടെ മാർഗ്ഗനിർദ്ദേശത്തിലാണ് ചാലഞ്ച് നടപ്പിലാക്കുന്നത്. സ്റ്റാർട്ടപ്പ് ഇന്ത്യ, DPIIT എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനം.

സ്റ്റാർട്ടപ്പുകൾക്ക് ₹2.3 കോടി ചാലഞ്ചുമായി കേന്ദ്രംGovernment Launches Rs 2.3 Cr Scheme For Startups

താങ്ങാനാവുന്ന വിലയോടു കൂടിയ, പുനരുപയോഗ ഊർജ്ജ ഉപയോഗം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ചാലഞ്ചിൽ പങ്കെടുക്കാം. ഗ്രീൻ ടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്‌ചെയിൻ, എനെർജി ഹാർഡ്‌വെയർ, ഐഒടി, ഫിൻടെക്, മാലിന്യ സംസ്‌കരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഓഗസ്റ്റ് 20നു മുൻപ് അപേക്ഷിക്കാം.

ആകെ സമ്മാനത്തുക 2.3 കോടി രൂപയാണ്. ഇതിൽ ഒന്നാം സമ്മാനാർഹർക്ക് ഒരു കോടി രൂപയും രണ്ടാം സമ്മാനത്തിന് 50 ലക്ഷം രൂപയും മൂന്നാം സമ്മാനത്തിന് 30 ലക്ഷം രൂപയും ലഭിക്കും. ഇതിനുപുറമെ 5 ലക്ഷം രൂപ വീതമുള്ള  പത്ത് പ്രോത്സാഹന സമ്മാനങ്ങളും നൽകും.

Share.

Comments are closed.

Exit mobile version