ദക്ഷിണേന്ത്യയിലെ സർവീസുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈദരാബാദ് – പോണ്ടിച്ചേരി റൂട്ടിൽ പുതിയ വോൾവോ സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ച് പ്രമുഖ യാത്രാ-സാങ്കേതിക കമ്പനിയായ ഫ്ലിക്സ്ബസ് ഇന്ത്യ (FlixBus India). ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ തിരുവണ്ണാമലൈയെയും ഈ സർവീസ് ബന്ധിപ്പിക്കുന്നുണ്ട്. ഏകദേശം 1,800 കിലോമീറ്റർ റൗണ്ട് ട്രിപ്പ് വരുന്നതാണ് പുതിയ ഹൈദരാബാദ് – പോണ്ടിച്ചേരി റൂട്ട്.

ഹൈദരാബാദിനും പോണ്ടിച്ചേരിക്കും പുറമെ ഗുണ്ടൂർ, കൂനൂർ, ഊട്ടി എന്നിവിടങ്ങളിലേക്കും പുതിയ സർവീസുകൾ ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ വിപുലീകരണം. ഈ വർഷം മൂന്നും നാലും പാദങ്ങളിലായി 120 പുതിയ ബസുകൾ കൂടി നിരത്തിലിറക്കുമെന്നും, ഇത് ദക്ഷിണേന്ത്യയിലെ നെറ്റ്വർക്ക് ശേഷി ഗണ്യമായി വർദ്ധിപ്പിക്കുമെന്നും ഫ്ലിക്സ്ബസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൂര്യ ഖുറാന വ്യക്തമാക്കി.
FlixBus India launches a new Hyderabad-Pondicherry Volvo sleeper service as part of its major South India network expansion plan.