ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ ചരിത്രം കുറിക്കാവുന്ന ഇന്നവേഷനുമായി തിരുവന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥികൾ.
ഫോളിയം എക്കോ-ഡ്രൈവ് എന്നപേരിൽ പരിസ്ഥിതിയേക്കൂടി പരിഗണിച്ച് കൊണ്ടാണ് ഇവി കാർ നിർമ്മിച്ചിരിക്കുന്നത്. പുതിയ മോഡലുമായി അടുത്തമാസം ഖത്തറിൽ നടക്കുന്ന ഷെൽ എക്കോ മാരത്തോണിൽ CET വിദ്യാർത്ഥികൾ പങ്കെടുക്കും. ഈ ആഗോള മത്സരത്തിൽ പങ്കെടുക്കുന്ന ഒരേ ഒരു കേരള ടീമാണ് Folium Eco-Drive.
അഡ്വാൻസ്ഡ് എഞ്ചിനീയറിംഗിന്റേയും പുനരുപയോഗ മാതൃകയുടേയും ക്ലാസിക് ഉദാഹരണമാണ് ഫോളിയം എക്കോ ഡ്രൈവ്. ചണനാരുകളും പ്ലാസ്റ്റിക് ഫൈബറുകളും ഉപയോഗിച്ചാണ് ബോഡി പാനലുകൾ നിർമ്മിച്ചിരിക്കുന്നത്. ഇത് വാഹനത്തിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് വഴി എനർജി എഫിഷ്യൻസിയും എയ്റോഡൈനാമിക്സും മെച്ചപ്പെടുത്താനായി. തിരുവന്തപുരത്തെ കൊച്ചുവേളിയിലുള്ള പ്രാദേശിക സംഘങ്ങളുടെ ഉൾപ്പെടെ സഹകരണം ഉറപ്പാക്കി എന്നതും ഈ ഇലക്ട്രിക് വാഹനത്തെ ശ്രദ്ധേയമാക്കുന്നു. Eram Power Electronics കമ്പനിയുടെ കൂടി സഹായത്തോടെയാണ് CET വിദ്യാർത്ഥികൾ ഈ ഇവി പൂർത്തിയാക്കിയത്.