2024ലെ ആഗോള ഗൂഗിൾ ട്രെൻഡ് തിരച്ചിൽ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട റെസിപ്പികളിൽ നാലാം സ്ഥാനത്ത് മാങ്ങാ അച്ചാർ. ഗൂഗിളിൽ ആളുകൾ ഏറ്റവുമധികം തിരഞ്ഞ ഫുഡ് ആൻഡ് ഡ്രിങ്ക് റെസിപ്പി വിഭാഗത്തിലാണ് മാങ്ങാ അച്ചാർ നാലാമതെത്തിയത്.

ഇന്ത്യൻ ഭക്ഷണത്തിനും പ്രത്യേകിച്ച് കേരള രുചികൾക്കും പ്രാധാന്യം ഏറുന്നതിന്റെ തെളിവാണിത് എന്ന് കേരള ടൂറിസം വെബ്സൈറ്റിലെ ലേഖനത്തിൽ പറയുന്നു. ഇന്ത്യയിലും ഏറ്റവുമധികം സേർച്ച് ചെയ്യപ്പെട്ട രണ്ടാമത്തെ റെസിപ്പിയാണ് മാങ്ങാ അച്ചാറിന്റേത്.

2024ലെ ഗൂഗിളിന്റെ മോസ്റ്റ് സേർച്ച്ഡ് റെസിപ്പി വിഭാഗത്തിൽ കഞ്ഞിയും ചമ്മന്തിയും മുൻപന്തിയിലുണ്ട്. ചമ്മന്തി പട്ടികയിൽ പത്താം സ്ഥാനത്താണ്. നിയർ മി വിഭാഗത്തിൽ ഗൂഗിളിൽ ഏറ്റവുമധികം സേർച്ച് ചെയ്യപ്പെട്ട രണ്ടാമത്തെ കീവേർഡ് ഓണസദ്യയാണ്.

ഇതും കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. ബെംഗളൂരു, ഡൽഹി അടക്കമുള്ള നഗരങ്ങളിലെ പ്രിയ കീവേർഡ് ആയിരുന്നു 2024ൽ ഓണസദ്യ.

Mango pickle ranks fourth in Google’s 2024 Food and Drink Recipe category, reflecting the growing global interest in Indian cuisine. Kerala flavors, including Onasadya, also gained significant attention, making Kerala proud.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version