പുതിയ 20 കോച്ചുള്ള വന്ദേ ഭാരത് ട്രെയിൻ തിരുവനന്തപുരം – കാസർഗോഡ് റൂട്ടിൽ സർവീസ് ആരംഭിച്ചു.  തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ശനിയാഴ്ച  രാവിലെ  നിന്ന് രാവിലെ 5:15 ന് ട്രെയിൻ സർവീസ് തുടങ്ങി.  നിലവിലെ  16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിന്  പകരമാണ് ഈ  ഓറഞ്ചു കളറുള്ള പുതിയ വന്ദേ ഭാരത് ഓടിതുടങ്ങിയത്.. നാല് കോച്ചുകൾ അധികം വരുമ്പോൾ നിലവിലെ വന്ദേഭാരതിലെ 1016 സീറ്റിനൊപ്പം  312 സീറ്റുകൾ വർധിക്കും.  നിലവിൽ തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് സർവീസ് നടത്തുന്നത് എട്ടു കോച്ചുമായിട്ടാണ്.

ആഴ്ചയിൽ ആറു ദിവസം തിരുവനന്തപുരത്ത് നിന്ന് രാവിലെ 5:15 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1:20 ന് കാസർകോട് എത്തും. മടക്കയാത്രയിൽ കാസർകോട് നിന്ന് ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരത്ത് എത്തും. ഒരു ദിവസം പതിവ് പരിശോധനകൾക്കായി മാറ്റി വയ്ക്കും.

ഇന്ത്യയിൽ യാത്രക്കാരുടെ ഒക്കുപ്പൻസി 200 ശതമാനത്തിനടുത്ത് തുടരുന്ന വന്ദേ ഭാരത് സർവീസ് കേരളത്തിലാണ്. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിലെ 1016 സീറ്റും എല്ലാ ദിവസവും നിറഞ്ഞാണ് ഓടുന്നത്‌.

ഇന്ത്യൻ റെയിൽവേ അടുത്തിടെ ട്രാക്കിലിറക്കിയ  20 കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനുകൾ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിർമ്മിച്ചതാണ് . ഈ രണ്ട് വന്ദേഭാരതുകളിലൊന്ന് ദക്ഷിണ-മധ്യ റെയിൽവേക്കും രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറിയിരുന്നു . ഇതിൽ  ദക്ഷിണ റെയിൽവേയുടെ ട്രെയിനാണ്  ചെന്നൈ അമ്പത്തൂരിൽ  നിന്ന്  കേരളത്തിനു ലഭിച്ചത് . നിലവിൽ  തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എട്ട്‌ കോച്ചാണ്. ഇതിനുപകരം 20 കോച്ചുള്ള രണ്ടാമത്തെ പുതിയ വന്ദേഭാരത്  അടുത്ത ഘട്ടത്തിൽ വരും.

കേരളത്തിൽനിന്ന് പിൻവലിക്കുന്ന  16 കോച്ചുള്ള വന്ദേഭാരത് ദക്ഷിണ റെയിൽവേയുടെ  സ്പെയർ  തത്കാലം ഉപയോഗിക്കും. മൈസൂരു-ചെന്നൈ വന്ദേഭാരതിന്റെ ഒരുമാസത്തെ അറ്റകുറ്റപ്പണി ഫെബ്രുവരിയിൽ നടക്കും. ആ സമയം ഈ വന്ദേഭാരത് പകരം ഓടിക്കാനാണ്‌ തീരുമാനം.

The new 20-coach Vande Bharat train now runs on the Thiruvananthapuram-Kasaragod route, adding 312 seats to its capacity. Manufactured by ICF Chennai, this enhanced train ensures a smoother travel experience with a six-day service schedule.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version