ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണികസ് ഷോ 2025ൽ ശ്രദ്ധയാകർഷിച്ച് എഐ റോബോട്ട് ‘ഗേൾഫ്രണ്ട്’ അരിയ. യുഎസ് ടെക്നോളജി സ്ഥാപനമായ റിയൽബോട്ടിക്സിന്റെ റോബോട്ടാണ് സംസാരത്തിലും കണ്ണുകളുടെ ചലനത്തിലും അടക്കം മനുഷ്യസമാനമായ നിരവധി പ്രവർത്തികളിലൂടെ ശ്രദ്ധയാകർഷിക്കുന്നത്. RFID ടാഗ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ആളുകളുടെ മുഖചലനങ്ങൾ മനസ്സിലാക്കാൻ പറ്റുന്ന അരിയ ഉപയോഗിക്കുന്ന ആളുടെ ഇംഗിതം മനസ്സിലാക്കി പ്രവർത്തിക്കും.
ഇലക്ട്രോണികസ് ഷോയിൽ അരിയ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. മനുഷ്യന് കൂട്ടിരുന്ന് ഏകാന്തതയെ ചെറുക്കുകയാണ് അരിയ റോബോട്ടിന്റെ നിർമാണത്തിലൂടെ റിയൽബോട്ടിക്സ് ലക്ഷ്യമിടുന്നത്. സമൂഹത്തിൽ ഇടപഴകേണ്ട രീതി, മാറ്റങ്ങൾ വരുത്താവുന്നതിന്റെ പരിധി എന്നിവയിൽ ഏറ്റവും റിയലിസ്റ്റിക് ആയ രീതിയിലാണ് റോബോട്ടിന്റെ പ്രവർത്തനം. മനുഷ്യനൊപ്പം കൂട്ടാളിയായി പ്രവർത്തിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത റോബോട്ട് ആണ് അരിയ. മനുഷ്യസമാന മുഖഭാവങ്ങൾക്ക് പുറമേ ആഴത്തിലുള്ളതും അർത്ഥവത്തായതുമായ ഇടപെടലുകൾ വാഗ്ദാനം ചെയ്യാനും അരിയയ്ക്ക് സാധിക്കും. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ‘എഐ റോബോട്ട് ഗേൾഫ്രണ്ട്’ എന്ന വിളിപ്പേരാണ് അരിയയ്ക്ക് ഇപ്പോൾ ലോകം നൽകിയിരിക്കുന്നത്. 1.5 കോടി രൂപയാണ് (1,75,000 ഡോളർ) റോബോട്ടിന്റെ വില.
Discover Aria, the AI robot girlfriend showcased at CES 2025 in Las Vegas. With advanced social intelligence and humanlike features, Aria is redefining companionship and robotic technology. Learn about its cutting-edge design and the reactions it sparked.