2020ലാണ് എയ്റ്റ് ടൈംസ് എയ്റ്റ് ഓൺലൈൻ ചെസ് അക്കാഡമി (Eight Times Eight) അനൗദ്യോഗികമായി ആരംഭിക്കുന്നത്. അന്ന് അക്കാഡമി സ്ഥാപകരെല്ലാം കോളേജ് വിദ്യാർത്ഥികളായിരുന്നു. പിന്നീട് അക്കാഡമി ഔദ്യോഗികമായിത്തന്നെ ആരംഭിച്ചു. അതുൽ കൃഷ്ണയാണ് കമ്പനിയുടെ സിഇഒ. അഭിജിത് മോഹൻ കമ്പനി ഡയക്ടറായി പ്രവർത്തിക്കുന്നു. ഇവരെക്കൂടാതെ അരിജിത് മോഹൻ, ആദേശ് ജോഷി, മനു മണികണ്ഠൻ, ചന്ദർ രാജു എന്നീ സഹസ്ഥാപകർ കൂടി ചേന്നാണ് എയ്റ്റ് ടൈംസ് എയ്റ്റ് സ്ഥാപിച്ചത്.

കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇവരുടേത് അണ്ടർ 9 ചെസ് കാലം മുതൽക്ക് തുടങ്ങിയ സൗഹൃദമാണ്. സ്കൂൾ തലത്തിൽ ആരംഭിച്ച ചെസ് പോരാട്ടങ്ങൾ പിന്നീട് ഇവരെ ദേശീയ തലത്തിൽ വരെ കൊണ്ടെത്തിച്ചു. ഇങ്ങനെ ഇവരുടെ ജീവിതത്തിലെ വളർച്ചയ്ക്കു പിന്നിൽ ചെസ് ആണ്. അങ്ങനെയുള്ള ചെസിന് എന്തെങ്കിലും തിരിച്ചു നൽകണം എന്ന ആശയത്തിൽ നിന്നാണ് ഇവർ ഇത്തരമൊരു അക്കാഡമി ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. കോവിഡ് കാലത്തായിരുന്നു ഇത്.

കുട്ടികളിലെ ശ്രദ്ധയില്ലായ്മ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി ചെസ്സിനെ മാറ്റിയെടുക്കുകയാണ് ഇവർ ചെയ്തത്. കുട്ടികളിലെ ക്ഷമ, ശ്രദ്ധ തുടങ്ങിയവ കൂട്ടാനായി നാലഞ്ച് കുട്ടികൾക്ക് ഓൺലൈൻ ചെസ് പാഠങ്ങങ്ങൾ പറഞ്ഞുകൊടുത്തായിരുന്നു ഇവരുടെ തുടക്കം. എന്നാൽ മൂന്നാല് മാസങ്ങൾക്കുള്ളിൽ തന്നെ ഓൺലൈൻ ചെസ് ക്ലാസ്സുകൾക്ക് നിരവധി ആവശ്യക്കാരുണ്ടായി. പബ്ജി കളിച്ചും റീൽസ് കണ്ടു ഇരുന്നിരുന്ന കുട്ടികൾ ചെസ് കളിക്കാൻ ആരംഭിച്ചതോടെ അവരുടെ ജീവിതം തന്നെ മാറിയതായി നിരവധി മാതാപിതാക്കൾ സാക്ഷ്യം പറഞ്ഞു. ഇത് ഇവർക്ക് വലിയ പ്രചോദനമായി. ഈ പ്രചോദനത്തിൽ നിന്നാണ് 2022ൽ എയ്റ്റ് ടൈംസ് എയ്റ്റ് എന്ന പേരിൽ അക്കാഡമി ആരംഭിക്കുന്നതിലേക്ക് നയിച്ചത്. ഇന്ന് 30ലധികം രാജ്യങ്ങളിൽ നിന്ന് അയ്യായിരത്തിലധികം കുട്ടികൾ ഓൺലൈൻ ആയി ചെസ് പഠിക്കുന്ന തലത്തിലേക്ക് എയ്റ്റ് ടൈംസ് എയ്റ്റ് വളർന്നു.

ഓൺലൈനിൽ ചെസ് പഠിക്കാനാകുന്നത് എങ്ങനെ എന്നാണ് ഓൺലൈൻ ചെസ് അക്കാഡമി എയ്റ്റ് ടൈംസ് എയ്റ്റ് പലപ്പോഴും നേരിടുന്ന പ്രധാന ചോദ്യം. വർഷങ്ങളായി ചെസ് മത്സര രംഗത്ത് ഉള്ളവരാണ് എയ്റ്റ് ടൈംസ് എയ്റ്റിനു പിന്നിലുള്ളത്. ഇവരാരും തന്നെ ചെസ് ഓൺലൈനായി പഠിച്ചവരല്ല. ഇവരുടെ പഠന ശേഷി, ചിന്തിക്കാനുള്ള പ്രാപ്തി തുടങ്ങിയവ വർധിപ്പിക്കുന്നതിൽ ചെസ് പ്രധാന സ്ഥാനം വഹിച്ചു. അതേ ഫലം തന്നെെയാണ് ഓൺലൈനിൽ ചെസ് പഠിക്കാനെത്തുന്നവർക്കും ഇവർ പകർന്നു നൽകുന്നത്.

ചെസ്സിൽ വിദഗ്ധരാണ് എയ്റ്റ് ടൈംസ് എയ്റ്റിൽ ഉള്ളവരെല്ലാം. പക്ഷേ അതെങ്ങനെ കൃത്യമായി കുട്ടികളിലേക്ക് എത്തിക്കാനാകും എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. അത്തരം നിരവധി വെല്ലുവിളികളെ തരണം ചെയ്താണ് എയ്റ്റ് ടൈംസ് എയ്റ്റിന്റെ വളർച്ച. ഓൺലൈനിൽ ഇന്ന് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല എന്നുതന്നെ പറയാം. ഒരു പരിശീലകൻ മുൻപിലിരുന്ന് പറഞ്ഞുകൊടുക്കുന്നതുപോലെത്തന്നെ മികച്ച കമ്യൂണിക്കേഷൻ സ്കിൽ ഉള്ള ഒരു ട്യൂട്ടർക്ക് ഓൺലൈനിലൂടെ ചെസ് പാഠങ്ങൾ പകർന്നു നൽകാനാകും. അത് കൊണ്ട് തന്നെ ഓൺലൈൻ പരിശീലനത്തെ സംശയത്തോടെ കാണുന്ന മാതാപിതാക്കൾ പോലും എയ്റ്റ് ടൈംസ് എയ്റ്റിന്റെ ഡെമോ ക്ലാസ്സ് കാണുന്നതോടെ തന്നെ സെറ്റ് എന്ന് പറയും.

ചെസ്സ് ലോകത്തെ ശിഷ്യരുടെ നേട്ടങ്ങളാണ് എയ്റ്റ് ടൈംസ് എയ്റ്റ് അംഗങ്ങളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം. ആറ് വയസ്സിനു താഴെയുള്ള സംസ്ഥാന ചെസ്സ് ചാംപ്യൻഷിപ്പിൽ വിജയിയായി കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തീർത്ഥ ജ്യോതിഷ് ആണ് എയ്റ്റ് ടൈംസ് എയ്റ്റിന് അത്തരത്തിൽ പുതിയ സന്തോഷവുമായി എത്തിയിരിക്കുന്ന കുട്ടിത്താരം. എയ്റ്റ് ടൈംസ് എയ്റ്റ് അക്കാഡമിയിൽ പരിശീലനം നേടിയ തീർത്ഥ മത്സരിച്ച ഏഴ് മത്സരങ്ങളിൽ എല്ലാത്തിലും വിജയിച്ചാണ് ചാംപ്യനായത് എന്നത് ഇരട്ടിമധുരമാകുന്നു.

നിങ്ങൾക്കും ഓൺലൈനിൽ ചെസ് പഠിക്കാം. For Free Demo Session – Call +91 9605510101. കൂടുതൽ വിവരങ്ങൾക്കായി www.eighttimeseight.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Eight Times Eight Chess Academy, founded by a group of childhood friends, has grown into a global online platform teaching chess to over 5,000 children across 30+ countries. Learn how their online chess lessons are transforming lives.

Share.
Leave A Reply

Exit mobile version