ഇന്ത്യയുടേത് ഏറ്റവും ശക്തിയുള്ള ഹൈഡ്രജൻ ട്രെയിൻ

ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച 1200 ഹോർസ് പവർ ഹൈഡ്രജൻ ട്രെയിൻ ലോകത്തിലെതന്നെ ഏറ്റവും ശക്തമായ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇത്തരത്തിലുള്ള ട്രെയിൻ എഞ്ചിൻ നിർമിക്കുന്ന ലോകത്തിലെതന്നെ നാല് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്ന് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സാങ്കേതിക രംഗത്തെ നേട്ടങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും സുസ്ഥിര ഗതാഗതത്തിനുമായുള്ള ഇന്ത്യൻ റെയിൽവേയുടെ സുപ്രധാന ചുവടുവെപ്പാണ് ഹൈഡ്രജൻ ഇന്ധന ട്രെയിനുകൾ. ഹൈഡ്രജൻ ഇന്ധനമായുള്ള ട്രെയിനുകൾ പോലെ ട്രക്കുകൾ, ടഗ്ബോട്ട് തുടങ്ങിയവയിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനാകും-അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ജിന്ദ്-സോനിപത്ത് റൂട്ടിൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിൻ ട്രയൽ റൺ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഡിസംബറിൽ പരിസ്ഥിതി സൗഹാർദ യാത്രകളുടെ ഭാഗമായുള്ള ഹൈഡ്രജൻ ഇന്ധന ട്രെയിൻ ട്രയൽ റൺ നടത്തിയിരുന്നു.

India’s 1200 horsepower hydrogen fuel train, one of the most powerful globally, marks a major step in sustainable transport and carbon emission reduction, with a trial run set for the Jind-Sonepat route in Haryana.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version