അഞ്ച് ദിവസം കൊണ്ട് $459.8 മില്യൺ ഫണ്ടിങ് നേടി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ. ജനുവരി 6 മുതൽ 11 വരെയുള്ള തീയതികളിലാണ് വിവിധ മേഖലകളിലുള്ള 20 സ്റ്റാർട്ടപ്പുകൾ വൻ തുക ഫണ്ടിങ് ഇനത്തിൽ നിക്ഷേപകരിൽ നിന്നും സമാഹരിച്ചത്. പ്രോപ്ടെക്, ഹോസ്പിറ്റാലിറ്റി, സ്പോർട്സ്ടെക്, സ്കിൻകെയർ, എൻബിഎഫ്സി, ഹെൽത്ത്ടെക്ക് തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളാണ് ഈ 20 കമ്പനികൾ.

ഹെൽത്ത് ടെക്ക് മേഖലയാണ് ഏറ്റവും കൂടുതൽ ഫണ്ടിങ് നേടിയത്. ഡിജിറ്റൽ ഹെൽത്ത് കെയർ കമ്പനി Innovaccer മാത്രം $275 മില്യണാണ് ഫണ്ടിങ് നേടിയത്. കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനിയുടെ തലപ്പത്ത് ഇന്ത്യക്കാരാണ്. റിതേഷ് അഗർവാളിന്റെ ഒയോ റൂംസ് 65 മില്യൺ ഡോളറാണ് ഫണ്ടിങ് ഇനത്തിൽ സമാഹരിച്ചത്. ഫിൻകോർപ് സംരംഭം Infinity Fincorp Solutions, ഹെൽത്ത് കെയർ കമ്പനി Harsoria Healthcare,
ഫിൻടെക് സംരംഭം GrayQuest തുടങ്ങിയവ ചേർന്ന് $64.3 മില്യൺ ഫണ്ടിങ് നേടി. മഫിൻ ഗ്രീൻ ഫിനാൻസ് (Mufin Green Finance) എന്ന സ്റ്റാർട്ടപ്പ് 18 മില്യൺ ഡോളറും സമാഹരിച്ചു. 

Between January 6 and 11, 2025, Indian startups raised $459.8 million across various sectors, showcasing the country’s entrepreneurial strength and investor confidence. Key investments were seen in Healthtech, EV, Fintech, and more.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version