18 ഇടങ്ങളിൽ വാട്ടർ മെട്രോ വരും, Kochi water metro inspires similar ventures

കൊച്ചി വാട്ടർ മെട്രോ വൻ വിജയമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ ജലഗതാഗതം ആരംഭിക്കാൻ നീക്കം. പൂർണമായും പരിസ്ഥിതി സൗഹാർദപരമായി സജ്ജീകരിച്ച കൊച്ചി വാട്ടർ മെട്രോ സർവീസുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് രാജ്യവ്യാപകമായി 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ മാതൃകയിൽ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. മികച്ച യാത്രാനുഭവം ഒരുക്കുന്നതിനൊപ്പം മെട്രോ ട്രെയിനിലേതിന് സമാനമായ നൂതന സൗകര്യങ്ങള്യങ്ങളാണ് വാട്ടർ മെട്രോയുടെ സവിശേഷത.

കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലഗതാഗത വകുപ്പ് കഴിഞ്ഞ വർഷമാണ് കൊച്ചി മെട്രോയോട് വാട്ടർ മെട്രോ നടപ്പാക്കാനുള്ള സാധ്യതാ പഠനം നടത്താൻ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് കൺസൾട്ടൻസി വിഭാഗം രൂപീകരിക്കാൻ കെഎംആർഎൽ ഡയറക്ടർ ബോർഡ് അനുമതി നൽകി.
തുടർന്ന് ഇൻഹൗസ് കമ്മറ്റി രൂപകീരിച്ച് വാട്ടർ മെട്രോ ഇതര സ്ഥലങ്ങളിൽ ആരംഭിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ കൊച്ചി മെട്രോ ആരംഭിക്കുകയായിരുന്നു.

മെട്രോ റെയിൽ സംവിധാനങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ആധുനിക സൗകര്യങ്ങളും പാരിസ്ഥിതിക സുസ്ഥിര രൂപകൽപനയും ഉള്ള കൊച്ചി വാട്ടർ മെട്രോ നഗര ജലഗതാഗതത്തിന് പുതിയ മുഖം നൽകിയതായി കെഎംടിഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. നദികൾ, തടാകങ്ങൾ, കായലുകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വാട്ടർ മെട്രോ സർവീസുകളുടെ സാധ്യതാ പഠനം നടക്കുന്നുണ്ട്.

ഗുവാഹത്തിയിലെ ബ്രഹ്മപുത്ര നദി, ജമ്മു കാശ്മീരിലെ ദാൽ തടാകം എന്നിവയിൽ ജലഗാതഗത സർവീസ് പഠനം നടക്കുന്നു. ആൻഡമാൻ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ദ്വീപുകളെ ബന്ധിപ്പിക്കുന്ന തരത്തിൽ വാട്ടർ മെട്രോ കൊണ്ടുവരാനുള്ള മാർഗങ്ങളാണ് നോക്കുന്നത്. ഇതിനു പുറമേ അഹമ്മദാബാദ് (സബർമതി), സൂറത്ത്, മംഗലാപുരം, അയോധ്യ, ധുബ്രി, ഗോവ, കൊല്ലം, കൊൽക്കത്ത, പട്‌ന, പ്രയാഗ്‌രാജ്, ശ്രീനഗർ, വാരാണസി, മുംബൈ, കൊച്ചി (ഇടക്കൊച്ചി), വസായ് എന്നിവിടങ്ങളിലും വാട്ടർ മെട്രോ പരിഗണനയിലുണ്ട്.

With the success of the Kochi Water Metro, eco-friendly water transport is being considered in 18 locations across India, including Guwahati, Dal Lake, Andaman, and Lakshadweep. Learn more about the initiative.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version