ഏറ്റവും ആസ്തിയുള്ള ഗ്രാൻഡ് മാസ്റ്റേർസ്, Richest Grandmasters

നിലവിലെ ഇന്ത്യൻ ചെസ്സ് ലോകത്തെ അതികായരാണ് ലോക ചാംപ്യൻ ഡി. ഗുകേഷും ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയും. ചെസ്സിൽ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും ഇവർ മുൻപന്തിയിലുണ്ട്.

നിലവിലെ ലോക ചെസ്സ് ചാംപ്യനായ ഡി. ഗുകേഷ് ചെസ്സ് കളിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യൻ കൂടിയാണ്. ലോക ചെസ് ചാംപ്യൻ ആയതോടെ ഗുകേഷിന്റെ ആസ്തി 2.4 മില്യൺ ഡോളറായി (ഏകദേശം 20 കോടി രൂപ) വർധിച്ചു. 2006 മെയ് 29ന് ജനിച്ച ഗുകേഷ് 17ാം വയസ്സിൽ 2750 FIDE റേറ്റിങ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. ഏഴാമത്തെ വയസ്സിലാണ് ഗുകേഷ് പ്രൊഫഷനൽ ചെസ്സ് രംഗത്തേക്ക് എത്തുന്നത്. 12ാം വയസ്സിൽ ഗ്രാൻഡ്മാസ്റ്ററായ അദ്ദേഹം ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ വ്യക്തി കൂടിയാണ്.

2005 ഓഗസ്റ്റ് പത്തിന് ജനിച്ച് രമേശ് പ്രഗ്നാനന്ദ എന്ന പ്രാഗും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാൻഡ് മാസ്റ്റർമാരിൽ ഒരാളാണ്. 2024 സെപ്റ്റംബറിലെ കണക്കനുസരിച്ച് അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്റെ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനത്താണ് പ്രാഗ്. ലളിത ജീവിതം നയിക്കുന്ന പ്രാഗ് എന്നാൽ
ലോക ചെസ്സിൽ നേടിയത് വലിയ നേട്ടങ്ങളാണ്. ചെന്നൈ വെള്ളമ്മൽ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ പ്രാഗിന്റെ 2024ലെ ആസ്തി ഒരു മില്യൺ ഡോളർ അഥവാ 8.26 കോടി രൂപയാണ്.

Discover the rise of D. Gukesh and R. Praggnanandha, India’s chess prodigies, who have not only conquered the world of chess but also built impressive fortunes. Gukesh, the youngest world champion, boasts a net worth of $2.4 million, while Praggnanandha’s wealth stands at $1 million.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version