കൊച്ചിനഗരത്തില്‍  പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകൾക്കു പൂട്ട് വീഴുന്നു. മതിയായ അനുമതി രേഖകളോടെ 3000 ഹരിത ഓട്ടോകള്‍ കൊച്ചി നഗരത്തിൽ സർവീസിനിറങ്ങുന്നു . യൂണിഫോമിൽ നെയിം  പ്ലേറ്റുമായാകും ഓട്ടോ ഡ്രൈവർമാർ  യാത്രക്കാരെ കൊച്ചിയിൽ സ്വീകരിക്കുക. രണ്ടായിരം ഇലക്‌ട്രിക് ഓട്ടോകള്‍ക്കും സി.എൻ.ജി./എല്‍.പി.ജി./എല്‍.എൻ.ജി. തുടങ്ങിയ വിഭാഗത്തിലുള്ള ആയിരം ഓട്ടോറിക്ഷകള്‍ക്കുമുള്ള പെർമിറ്റ് അപേക്ഷകള്‍ സ്വീകരിച്ചു ഉടൻ വിതരണം ചെയ്‌യും.



 സിറ്റിയിലോടുന്ന വാഹനമാണെന്ന് തിരിച്ചറിയാൻ ഹരിത ഓട്ടോകള്‍ക്ക്  ഹരിത  നിറം നല്‍കും. കൂടാതെ ഓട്ടോഡ്രൈവറുടെ പേര് തിരിച്ചറിയാൻ പോക്കറ്റിനുമുകളില്‍ നെയിംപ്ലേറ്റ് വെയ്ക്കും. മൂവായിരം ഹരിത ഓട്ടോറിക്ഷകളുടെ സിറ്റി പെർമിറ്റുകളുടെ വിഹിതവും തരംതിരിച്ചു കഴിഞ്ഞു . കൊച്ചി മെട്രോ റെയിലിന് പത്തുശതമാനം ഓട്ടോ പെർമിറ്റ് അനുവദിക്കും. മെട്രോ അധികൃതർക്ക് ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് മാത്രമാണ് പെർമിറ്റ്.



ജനറല്‍ വിഭാഗത്തിലെ അപേക്ഷകർക്ക് 65 ശതമാനവും എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവർക്ക് 10 ശതമാനവും രജിസ്റ്റർ ചെയ്ത സൊസൈറ്റികള്‍ക്ക് 15 ശതമാനവും ഹരിത പെർമിറ്റുകൾ വകയിരുത്തിയിട്ടുണ്ട്.

ഒരു രജിസ്റ്റേർഡ് സൊസൈറ്റി അല്ലെങ്കില്‍ കെ.എം.ആർ.എല്‍. ഒഴികെയുള്ള ഒരു വ്യക്തിക്കും ഒന്നില്‍ കൂടുതല്‍ പെർമിറ്റ് അനുവദിക്കില്ല.



പെർമിറ്റില്ലാതെ അനധികൃതമായി ആയിര കണക്കിന് ഓട്ടോറിക്ഷകള്‍ സർവീസ് നടത്തുന്നതായി കണ്ടെത്തിയതോടെയാണ് ഇവയെ നിയന്ത്രിക്കുന്നതിന്റെ  ഭാഗമായി മൂവായിരം ഹരിത ഓട്ടോകള്‍ നിരത്തിലിറക്കാൻ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. നിലവില്‍ 4,000 ഓട്ടോകള്‍ക്ക് മാത്രമാണ് കൊച്ചിയില്‍ പെർമിറ്റ് അനുവദിച്ചിട്ടുള്ളത്. പെർമിറ്റ് ഉള്ളതും ഇല്ലാത്തതുമായ 7,500 ഓട്ടോറിക്ഷകള്‍ നഗരത്തില്‍ സർവീസ് നടത്തുന്നുണ്ടെന്നാണ് പോലീസും മോട്ടോർ വാഹനവകുപ്പും നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.



പുതുതായി അനുവദിച്ചവർക്ക് ബോണറ്റ് നമ്പറുകൾ നൽകും.  സിറ്റി പെർമിറ്റുള്ള ഓട്ടോറിക്ഷയുടെ ഓരോ ഡ്രൈവറും ഡ്യൂട്ടി സമയത്ത് ധരിക്കുന്ന യൂണിഫോമിന്റെ വലതുനെഞ്ചില്‍ നെയിം പ്ലേറ്റ് ധരിക്കണം. യാത്രക്കാരുടെ സുരക്ഷാ മുൻനിർത്തി ഏഴുവർഷത്തില്‍ കൂടുതല്‍ പ്രായമുള്ള ഓട്ടോകള്‍ക്ക് സിറ്റി പെർമിറ്റ് അനുവദിക്കില്ല.

Kochi introduces 3,000 green autos with city permits, ensuring eco-friendly transport and passenger safety. Learn about permit distribution, driver guidelines, and the ban on illegal autorickshaws.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version