ആഴ്ചയിൽ 90 ദിവസം ജോലിസമയവും ജീവനക്കാരോട് ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നതും സംബന്ധിച്ച L&T എംഡി എസ്.എൻ.
സുബ്രഹ്മണ്യൻ വാക്കുകൾ വളച്ചൊടിച്ച് ഉപയോഗിക്കുകയായിരുന്നു എന്ന് കമ്പനി വിശദീകരണം. L&T കമ്പനി എച്ച്ആർ ഹെഡ് സോനിക മുരളീധരൻ ആണ് വിശദീകരണവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തെറ്റായ രീതിയിൽ പ്രചരിക്കുന്ന വീഡിയോ എടുത്ത സദസ്സിൽ താൻ ഉണ്ടായിരുന്നു എന്നും സുബ്രഹ്മണ്യൻ പറഞ്ഞ ചില കാര്യങ്ങൾ മാത്രം അടർത്തിയെടുത്ത് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു എന്നും കമ്പനി പ്രതിനിധി ലിങ്ക്ഡ് ഇൻ പോസ്റ്റിൽ വിശദീകരിച്ചു.
L&T എംഡിയും ചെയർമാനുമായ എസ്.എൻ. സുബ്രഹ്മണ്യൻ്റെ വാക്കുകൾ ഇത്തരത്തിൽ വളച്ചൊടിച്ച് ഉപയോഗിച്ച് അദ്ദേഹത്തിനെതിരെ വൻ വിമർശനം ഉയർന്നതിൽ സങ്കടമുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് എതിരെ വരുന്നത് അനാവശ്യമായ വിമർശനങ്ങളാണ്. ഞായറാഴ്ചകളിൽ ജോലി ചെയ്യാനോ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യാനോ അദ്ദേഹം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല-സോനിക പറഞ്ഞു. അദ്ദേഹം യദൃച്ഛയാ പറഞ്ഞ കാര്യങ്ങൾ ദുർവ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും അത് പിന്നീട് അദ്ദേഹം പറഞ്ഞവയുമായി ഒട്ടും ബന്ധമില്ലാത്ത തരത്തിലുള്ള വിവാദപരാമർശമായി വരച്ചു കാണിക്കപ്പെട്ടുവെന്നും സോനിക കൂട്ടിച്ചേർത്തു.
L&T HR Head Sonika Muraleedharan clarifies the misinterpretation of MD S.N. Subramanian’s comments on a 90-hour workweek and working on Sundays, addressing the controversy stirred by misleading social media clips.