കാർ, ട്രക്ക് ടയറുകളുടെ ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനായി വമ്പൻ നിക്ഷേപം ആസൂത്രണം ചെയ്ത് ജെകെ ടയർ (JK Tyre). പുതിയ വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ഉയർന്ന താരിഫ് കാരണം യുഎസിൽ നിന്നുള്ള കയറ്റുമതി വഴിതിരിച്ചുവിടുകയും ചെയ്തുകൊണ്ട് ആഗോള വിപണി അവസരങ്ങൾ മുതലെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

JK Tyre Increase Production Capacity

അടുത്ത 5-6 വർഷത്തിനുള്ളിൽ  ശേഷി വികസിപ്പിക്കുന്നതിനായി 5,000 കോടി രൂപ കൂടി നിക്ഷേപിക്കാനുള്ള പദ്ധതികൾ ജെകെ ടയർ ആൻഡ് ഇൻഡസ്ട്രീസ് ഉറപ്പിച്ചു കഴിഞ്ഞതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രഘുപതി സിംഘാനിയ പറഞ്ഞു. കയറ്റുമതി വിപണികൾക്കായി ചില പ്രത്യേക ലൈനുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണിതിൽ വരുന്നത്. നാല് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച 4000 കോടി രൂയുടെ നിക്ഷേപചക്രത്തിന്റെ അവസാനഘട്ടത്തിലാണ് കമ്പനി ഇപ്പോൾ. അടുത്ത പാദത്തിൽ ഈ നിക്ഷേപചക്രം പൂർത്തിയാകും. പുതിയ വിഭവങ്ങൾ ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനായി വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

JK Tyre announces a ₹5000 crore investment over 5-6 years to significantly increase its car and truck tyre production capacity, targeting new export markets.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version