ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനമായ മഹാകുംഭമേളയ്ക്ക് ഉത്തർപ്രദേശിലെ പ്രയാഗിൽ ആരംഭമായിരിക്കുകയാണ്. ഫെബ്രുവരി 26 വരെ നീളുന്ന മഹാകുംഭമേളയിൽ ഇത്തവണ 40 കോടിയിലേറെ ഭക്തർ പങ്കാളികളാകും എന്നാണ് കണക്ക്. ഇതിലൂടെ ഉത്തർ പ്രദേശ് സർക്കാർ 2 ലക്ഷം കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 4000 ഹെക്ടറിലുള്ള മഹാകുംഭ് എന്ന താത്കാലിക നഗരത്തിലാണ് 12 വർഷത്തിൽ ഒരിക്കൽ നടത്തുന്ന മഹാകുംഭമേള നടക്കുന്നത്.
കുംഭമേളയിലെത്തുന്ന ഓരോരുത്തരും അയ്യായിരം രൂപ വെച്ച് ചിലവാക്കിയാൽത്തന്നെ 40 കോടി ആളുകൾ എത്തുമ്പോൾ വരുമാനം 2 ലക്ഷം കോടിയോളം ആകും. എന്നാൽ ന്യൂസ് ഏജൻസിയായ ഇന്തോ ഏഷ്യൻ ന്യൂസ് സർവീസ് കണക്ക് പ്രകാരം കുംഭമേളയിലെത്തുന്ന ഒരു ഭക്തൻ പതിനായിരും രൂപയോളം താമസത്തിനും ഭക്ഷണത്തിനുമായി ചിലവാക്കേണ്ടി വരും. ഇങ്ങനെ വരുമ്പോൾ 2 ലക്ഷം കോടി എന്ന വരുമാനം ഇരട്ടിയെങ്കിലും ആകാൻ ഇടയുണ്ട്.
കുംഭമേളയ്ക്കായി ഒരുക്കിയ താൽക്കാലിക നഗരത്തിൽ നിന്നുള്ള വരുമാനവും വലുതാണ്. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേർസ് കണക്ക് പ്രകാരം ഭക്ഷണം, വെള്ളം, ബിസ്‌ക്കറ്റ്, ജ്യൂസുകൾ തുടങ്ങിയവയ്ക്ക് മാത്രം ഏതാണ്ട് 20000 കോടി രൂപയുടെ കച്ചവടമുണ്ടാകും.
ഇതിനുപുറമേ ചന്ദനത്തിരി, എണ്ണ, വിഗ്രഹങ്ങൾ തുടങ്ങിയ പൂജാ സാധനങ്ങളുടെ വിൽപനയിലൂടെയും 20000 കോടിയുടെ വരുമാനം പ്രതീക്ഷിക്കപ്പെടുന്നു.
Mahakumbh 2025 in Prayagraj marks the world’s largest spiritual gathering, hosting 400 million devotees and generating an estimated Rs 2 trillion in trade. Learn about its profound cultural and economic significance.