https://youtube.com/shorts/WcstQzedMy0

സംസ്ഥാനത്തിന്‍റെ ഐടി വികസനത്തിന് കുടുതല്‍ കരുത്തേകാന്‍ ടെക്നോപാര്‍ക്കില്‍ പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരുങ്ങുന്നു.  ബിസിനസ് ക്ലാസ് ഹോട്ടല്‍, പ്രീമിയം ഐടി സ്പെയ്സ് എന്നിവയോടു കൂടിയ പുതിയ സെന്‍റര്‍ ടെക്നോപാര്‍ക്കിന്റെ ലോകോത്തര സ്വീകാര്യത വർധിപ്പിക്കും. ബ്രിഗേഡ് ഗ്രൂപ്പ് ആണ് വേൾഡ് ട്രേഡ് സെന്റർ ഒരുക്കുക . പുതിയ സെന്‍റര്‍ ടെക്നോപാര്‍ക്കിന്റെ നിലവിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് കുതിപ്പേകും.ബ്രിഗേഡ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ബ്രിഗേഡ് സ്ക്വയര്‍ ടെക്നോപാര്‍ക്ക് ഫേസ്-1ല്‍ പൂര്‍ത്തിയാവുകയാണ്. പുതിയ വേള്‍ഡ് ട്രെയ്ഡ് സെന്ററും സജ്ജമാകുന്നതോടെ ലോകോത്തരനിലവാരം ഉറപ്പുതരുന്ന ഐടി ഹബ്ബായി കേരളം അംഗീകരിക്കപ്പെടും.



ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ  ടെക്നോപാർക്ക് സിഇഒ കേണല്‍(റിട്ട) സഞ്ജീവ് നായരും ബ്രിഗേഡ് ഗ്രൂപ്പ് സിഒഒ ഹൃഷികേശ് നായരും ഒപ്പുവച്ചു. ബ്രിഗേഡ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ എം ആർ ജയ്ശങ്കർ ചടങ്ങിൽ സന്നിഹിതനായിരുന്നു.

 ബിസിനസ് ക്ലാസ് ഹോട്ടല്‍, പ്രീമിയം ഐടി സ്പെയ്സ് എന്നിവയോടു കൂടിയ  കൂടുതല്‍ ഗ്രേഡ് എ ഓഫീസുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ  നിരവധി ഐ ടി കമ്പനികളെയും നിക്ഷേപങ്ങളെയും ആകര്‍ഷിക്കാന്‍ ടെക്നോപാര്‍ക്കിന് കഴിയും. അന്താരാഷ്ട്ര ഭൂപടത്തില്‍ മികച്ച ഐടി കേന്ദ്രമെന്ന നിലയില്‍ തിരുവനന്തപുരത്തെ അടയാളപ്പെടുത്താനും ഇത് കാരണമാകും.


 
  പുതിയ വേള്‍ഡ് ട്രെയ്ഡ് സെന്ററും സജ്ജമാകുന്നതോടെ ലോകോത്തരനിലവാരം ഉറപ്പുതരുന്ന ഐടി ഹബ്ബായി കേരളം അംഗീകരിക്കപ്പെടുന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ കുറിച്ചു.

A new World Trade Center by Brigade Group at Technopark, Thiruvananthapuram, featuring a business-class hotel and premium IT spaces, boosts Kerala’s global recognition as an IT hub.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version