ഇന്ത്യയിൽ വൻകിട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചർ നിർമ്മാണ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിനായി അദാനി ഗ്രൂപ്പും യുഎസ് ആസ്ഥാനമായുള്ള ജാബിൽ ഇൻകോർപ്പറേറ്റഡും (Jabil Inc) സഖ്യത്തിനൊരുങ്ങുന്നു. അദാനി ഗ്രൂപ്പിന്റെ ഊർജ്ജ-അടിസ്ഥാന സൗകര്യ മേഖലകളിലെ കരുത്തും ജാബിലിന്റെ നിർമ്മാണ വൈദഗ്ധ്യവും ഒത്തുചേരുന്നതോടെ രാജ്യത്ത് അത്യാധുനിക എഐ ഹാർഡ്‌വെയറുകൾ പ്രാദേശികമായി നിർമ്മിക്കാൻ സാധിക്കും.

Adani Jabil AI Data Centre Hardware Manufacturing

അടുത്ത തലമുറ ലിക്വിഡ് കൂൾഡ് എഐ റാക്കുകൾ, സെർവറുകൾ, സ്റ്റോറേജ് സിസ്റ്റങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി ‘മൾട്ടി-ഗിഗാവാട്ട്’ ശേഷിയുള്ള പ്ലാന്റുകൾ വികസിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയിലെ നിർമ്മാണ രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിടുന്ന ഈ പങ്കാളിത്തത്തിന്റെ അന്തിമ കരാറുകൾക്കായുള്ള പ്രവർത്തനങ്ങളിലാണ് ഇരു കമ്പനികളും ഇപ്പോൾ.

Adani Group and US-based Jabil Inc are planning a major AI data centre hardware manufacturing platform in India, focusing on liquid-cooled AI racks, servers, and storage systems through multi-gigawatt production facilities.

Share.

Comments are closed.

Exit mobile version