ധീരതയുടെ പ്രതീകമായ ഗൂർഖ റെജിമെന്റിന്റെ പാരമ്പര്യത്തിന് ആദരവായി റോയൽ എൻഫീൽഡ് ക്ലാസിക് 350ന്റെ പുതിയ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി. മിലിട്ടറി ശൈലിയിലുള്ള ‘ഗൂർഖ ഗ്രീൻ’ നിറവും, റെജിമെന്റിന്റെ ഐതിഹാസികമായ ക്രോസ്ഡ് കുഖ്രി ലോഗോയും ഈ ബൈക്കിന്റെ പ്രധാന പ്രത്യേകതകളാണ്. ക്ലാസിക് 350-ന്റെ അതേ ലുക്ക് നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ പരുക്കൻ ഭാവം നൽകുന്ന രീതിയിലാണ് പുതിയ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് ജെ-സീരീസ് എൻജിൻ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.

പാരമ്പര്യത്തിനൊപ്പം ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് പുതിയ മോഡൽ വിപണിയിലെത്തിച്ചിരിക്കുന്നത്. റൈഡിംഗ് കൂടുതൽ എളുപ്പമാക്കുന്നതിനായി ഇതിൽ അസിസ്റ്റ് & സ്ലിപ്പർ ക്ലച്ച് ആണുള്ളത്. ഇതിനുപുറമേ ടൈപ്പ്-സി യു.എസ്.ബി ഫാസ്റ്റ് ചാർജിങ് പോർട്ട് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മിലിട്ടറി യൂണിഫോമുകളിൽ നിന്നും റെജിമെന്റ് ചിഹ്നങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഹെൽമെറ്റുകൾ, ലെതർ ബൂട്ടുകൾ, വസ്ത്രങ്ങൾ എന്നിവ അടങ്ങിയ പ്രത്യേക ‘ഗൂർഖ കളക്ഷനും’ റോയൽ എൻഫീൽഡ് അവതരിപ്പിച്ചിട്ടുണ്ട്. ബൈക്ക് പ്രേമികളെയും കളക്ടർമാരെയും ലക്ഷ്യമിട്ടാണ് ഈ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്.
Royal Enfield launches the Classic 350 Gorkha Edition at ₹2.11 lakh, featuring a military-inspired Gorkha Green shade and crossed Khukri insignia.