ഒരു രാജ്യം നിശ്ചിത കാലയളവിൽ ഉൽപ്പാദിപ്പിക്കുകയും നൽകുകയും ചെയ്യുന്ന എല്ലാ അന്തിമ ചരക്കുകളുടേയും സേവനങ്ങളുടേയും വിപണി മൂല്യത്തിൻ്റെ പണ അളവാണ് മൊത്ത ആഭ്യന്തര ഉൽപാദനം അഥവാ ജിഡിപി. അത്കൊണ്ട് തന്നെ രാജ്യത്തിൻ്റെ സാമ്പത്തിക ആരോഗ്യം അളക്കാൻ ജിഡിപി ഉപയോഗിക്കാറുണ്ട്. ജിഡിപിയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

യുഎസ്എ
29 ട്രില്യൺ ഡോളർ ജിഡിപിയുമായി അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി. ടെക്നോളജി, ഫിൻ സർവീസുകൾ, കൺസ്യൂമർ വിപണി തുടങ്ങിയ മേഖലരളാണ് യുഎസ് സമ്പത് വ്യവസ്ഥയുടെ നെടുംതൂണുകൾ.

ചൈന
ജിഡിപിയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് ചൈന. 18 ട്രില്യൺ ഡോളർ ആണ് ചൈനയുടെ മൊത്ത ആഭ്യന്തര ഉൽപാദനം. നിർമാണ രംഗവും കയറ്റുമതിയുമാണ് പ്രധാന വരുമാന സ്രോതസ്സ്.

ജർമനി
യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി കൂടിയായ ജർമനിയാണ് പട്ടികയിൽ മൂന്നാമത്. 4.71 ട്രില്യൺ ഡോളർ ജിഡിപിയുമായി കുതിപ്പ് തുടരുന്ന രാജ്യത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് എഞ്ചിനീയറിങ്, വാഹന നിർമാണം തുടങ്ങിയവയിൽ നിന്നാണ്.  

ജപ്പാൻ
പട്ടികയിൽ നാലാമതുള്ള ജപ്പാന്റെ ജിഡിപി 4 ട്രില്യൺ ഡോളറിനു മുകളിലാണ്. സാങ്കേതിക വിദ്യകൾക്കു പേരുകേട്ട രാജ്യ വാഹന നിർമാണം, ഇലക്ട്രോണിക്സ് തുടങ്ങിയവയിലും മുൻപന്തിയിലുണ്ട്.  

ഇന്ത്യ
നിലവിൽ ഇന്ത്യ ലോക്കത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. നാല് ട്രില്യൺ ഡോളറിന് അടുത്താണ് ഇന്ത്യയുടെ ജിഡിപി. ഐടി, കൺസ്യൂമർ വിപണി, നിർമാണ രംഗം, കാർഷിക രംഗം തുടങ്ങിയവയാണ് ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ പ്രധാന മേഖലകൾ.

യുകെ
3.59 ട്രില്യൺ ഡോളർ ജിഡിപിയുമായി ലോകത്തിലെ സാമ്പത്തിക ശക്തികളിൽ ആറാമതാണ് യുകെ. ഫിൻ സർവീസ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയാണ് യുകെയിലെ പ്രധാന സാമ്പത്തിക മേഖലകൾ.

ഫ്രാൻസ്
ലോക സാമ്പത്തിക ശക്തികളിൽ ഏഴാമതുള്ള ഫ്രാൻസിന്റെ ജിഡിപി 3.42 ട്രില്യൺ ഡോളറാണ്. ടൂറിസം, ആഢംബര വസ്തുക്കൾ, നിർമാണം തുടങ്ങിയവയാണ് പ്രധാന ഫ്രഞ്ച് സാമ്പത്തിക മേഖലകൾ.

ഇറ്റലി
ഇറ്റലിയാണ് പട്ടിരയിൽ എട്ടാമത് ഉള്ളത്. 2.38 ട്രില്യൺ ഡോളറാണ് ഇറ്റലിയുടെ ജിഡിപി.

കാനഡ
2.21 ട്രില്യൺ ഡോളർ ജിഡിപിയുമായി കാനഡ പട്ടികയിൽ ഒൻപതാമതാണ്.

ബ്രസീൽ
ലോകത്തിലെ പത്താമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ബ്രസീൽ. 2.19 ട്രില്യൺ ഡോളറാണ് ബ്രസീലിന്റെ ജിഡിപി. 

Discover the top 10 largest economies globally, led by the USA with $29 trillion GDP, followed by China, Germany, Japan, and India. Learn about the key sectors driving their growth.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version