ഇസഡ്-മോർ ടണലിന്റെ പ്രത്യേകതകൾ

ജമ്മു കശ്മീരിലെ ശ്രീനഗറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന ഇസഡ്-മോർ ടണൽ (Z-Morh tunnel) കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനു സമർപ്പിച്ചിരിക്കുകയാണ്.

ലഡാക്ക് മേഖലയിലേക്കുള്ള സൈനിക നീക്കം വേഗത്തിലാക്കാൻ സഹായിക്കുന്ന തന്ത്രപ്രധാനമായ നിർമിതിയാണ് ഇസഡ്-മോർ ടണൽ.  6.5 കിലോമീറ്റർ ടണൽ വിനോദസഞ്ചാര മേഖലയിലും വൻ വികസനം കൊണ്ടു വരും. ഗന്ദെർബാൽ ജില്ലയിലെ ഗഗൻഗീറിനും സോനാമാർഗിനും ഇടയിലുള്ള ടണലിന്റെ വരവോടെ വേനൽക്കാലത്ത് ലഡാക്കിലേക്കുള്ള യാത്ര എളുപ്പമാകും.

ശ്രീനഗർ-ലേ ദേശീയ പാതയിലുള്ള ഇസഡ്-മോർ തുരങ്കം ലഡാക്കിലേക്ക് റോഡ് മാർഗമുള്ള യാത്ര എളുപ്പമാക്കും. അത് കൊണ്ട് തന്നെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ പര്യാപ്തമാണ് ഇസഡ്-മോർ തുരങ്കം.

ലഡാക്കിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനാൽ പ്രതിരോധ രംഗത്തും തുരങ്കം പ്രധാന സ്ഥാനം വഹിക്കുന്നു. ₹2,400 കോടി ചിലവിൽ നിർമിച്ച തുരങ്കം സമുദ്രനിരപ്പിൽ നിന്ന് 8650 അടി മുകളിലാണ് സ്ഥിതിചെയ്യുന്നത്. രണ്ട് വരി റോഡ് തുരങ്കമായ ഇസഡ്-മോറിലെ പ്രധാന തുരങ്കത്തിന് സമാന്തരമായി 7.5 മീറ്റർ വീതിയിൽ എസ്‌കേപ്പ് ടണൽ സജ്ജീകരിച്ചിട്ടുണ്ട്. 

PM Narendra Modi inaugurates the Z-Morh tunnel, connecting Srinagar and Sonamarg. The 6.5-km strategic tunnel enhances tourism, facilitates defense movement, and eases travel to Ladakh.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version