ഇന്ത്യൻ ആർമിയുടെ റോബോട്ടിക്ക് ശ്വാനൻമാർ

വിദൂര-പർവതപ്രദേശങ്ങളിൽ മൃഗങ്ങൾക്കു പകരം എഐ റോബോട്ടിക് ശ്വാനൻമാരുടെ സേവനവുമായി ഇന്ത്യൻ സൈന്യം. സൈന്യത്തിൽ നിലവിലുള്ള 4000 പാക്ക് മ്യൂൾസ് അഥവാ മൃഗങ്ങൾക്കു പകരമാണ് റോബോട്ടിക് മൾട്ടി-യൂട്ടിലിറ്റി ലെഗ്ഡ് എക്യുപ്‌മെൻ്റ് (MULE) നായകളെത്തുന്നത്. 77ാമത് കരസേനാ ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൂനെ സതേൺ കമാൻഡ് ഇൻവെസ്റ്റിചർ സെറിമണി പരേഡിൽ സൈന്യം റോബോ ശ്വാനൻമാരെ പ്രദർശിപ്പിച്ചിരുന്നു. ഈ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ചുരുക്കം ലോകരാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

വാഹനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും പോകാനാകാത്ത ദുർഘടം പിടിച്ച പ്രദേശങ്ങളിൽ ആയുധം, ഭക്ഷണം, മരുന്നുകൾ തുടങ്ങിയവ ചുമക്കാൻ നിലവിൽ കഴുതകൾ പോലുള്ള മൃഗങ്ങളെയാണ് ഉപയോഗിച്ചുവരുന്നത്.  

റോബോട്ടിക് മൾട്ടി-യൂട്ടിലിറ്റി ലെഗ്ഡ് എക്യുപ്‌മെൻ്റിലൂടെ ഇതിന് അവസാനമാകും. നിരീക്ഷണം, വിതരണ ഗതാഗതം തുടങ്ങിയ നിർണായക ജോലികൾക്കായാണ് ഈ നാല് കാലുകളുള്ള റോബോട്ടിക് സംവിധാനം രൂപകൽപന ചെയ്തിട്ടുള്ളത്. തെർമൽ ക്യാമറകളും 360ഡിഗ്രി സെൻസറുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇവയ്ക്ക് 12-15 കിലോഗ്രാം വരെ ഭാരം വഹിക്കാനാകും. -40 മുതൽ +55 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലകളിൽ പ്രവർത്തിക്കാനാകുന്ന വിധത്തിലാണ് ഇവയുടെ നിർമാണം.

നൂതന ആയുധങ്ങൾ, യുദ്ധ വാഹനങ്ങൾ, അത്യാധുനിക സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഇന്ത്യൻ ആർമിയുടെ സാങ്കേതിക മികവും കരസേനാ ദിനത്തോടനുബന്ധിച്ച് പ്രദർശിപ്പിച്ചു. 

The Indian Army is adopting AI-powered robotic dogs to replace animals in mountainous areas, revolutionizing supply transport and surveillance in challenging terrains.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version