സമ്പാദ്യത്തിൽ സാനിയയെ കടത്തിവെട്ടി സഹോദരി‌

ഇന്ത്യൻ ടെന്നീസ് ലോകത്തെ ഇതിഹാസ താരമാണ് സാനിയ മിർസ. വർഷങ്ങൾ നീണ്ട കായിക കരിയറിലൂടെ വൻ സമ്പാദ്യമാണ് സാനിയ നേടിയത്. എന്നാൽ സാനിയയുടെ സഹോദരി ആനം മിർസയും സമ്പാദ്യത്തിന്റെ കാര്യത്തിൽ പിന്നിലല്ല. സാനിയയിൽ നിന്നും വേറിട്ട പാതയാണ് ആനമിന്റേത്. സംരംകത്വത്തിലൂടെയാണ് ആനം മിർസയുടെ സമ്പാദ്യം.

മുൻ ലോക ഒന്നാം നമ്പർ താരമായ സാനിയ മിർസയ്ക്ക് 250 കോടിയിലധികം ആസ്തിയുണ്ട് എന്ന് കണക്കാപ്പെടുന്നു. കായിക രംഗത്ത് നിന്ന സമ്പാദ്യങ്ങൾക്കു പുറമേ വൻ ബ്രാൻഡിങ് വരുമാനവും താരത്തിനുണ്ട്. നിലവിൽ 25 കോടിയിലധികം രൂപയാണ് ബ്രാൻഡിങ് ഇനത്തിൽ സാനിയ സമ്പാദിക്കുന്നത്. ഏഷ്യൻ പെയിന്റ്സ്, ലാക്മെ, ഹെർഷീസ് തുടങ്ങിയവയാണ് താരം ബ്രാൻഡ് ഐക്കൺ ആയുള്ള പ്രധാന ബ്രാൻഡുകൾ.

നസ്ർ സ്കൂളിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആനം മിർസ നിരവധി മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 2013ലാണ് ആനം Ink to Change എന്ന സംരംഭത്തിലൂടെ സംരംഭക യാത്ര ആരംഭിച്ചത്. വളർന്നു വരുന്ന മാധ്യമ പ്രവർത്തകർക്കു വേണ്ടിയുള്ള സ്ഥാപനമാണ് ആനമിന്റെ Ink to Change. ആനമിന്റെ പ്രധാന സമ്പാദ്യ സ്രോതസ്സും ഈ സ്ഥാപനമാണ്. യൂട്യൂബ് ചാനലുകളിൽ നിന്നും വൻ വരുമാനം നേടുന്ന ആനമിന് 331 കോടി രൂപയുടെ ആസ്തിയുണ്ട് എന്ന് ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു.

Explore the inspiring journeys of Sania and Anam Mirza. From Sania’s tennis glory and Rs 216 crore net worth to Anam’s entrepreneurial success and Rs 331 crore fortune, the Mirza sisters redefine success.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version