രാജ്യത്തുടനീളമുള്ള സ്റ്റാർട്ടപ്പുകളുടെ വളർച്ചയെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചിട്ട് ഒൻപത് വർഷം പിന്നിടുകയാണ്. 2016 ജനുവരി 16ന് കേവലം 400 സ്റ്റാർട്ടപ്പുകളുമായി ആരംഭിച്ച പദ്ധതി പരിവർത്തനത്തിന്റെ പാത പിന്നിട്ട് ഇന്ന് 1.59 ലക്ഷം കമ്പനികളിൽ എത്തിനിൽക്കുന്നു. ജനുവരി 16 അതിനാൽ ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആഘോഷിക്കുന്നു.
കരുത്തുറ്റ സംരംഭകത്വ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിലും രാജ്യത്തിൻ്റെ മുന്നേറ്റത്തെ നയിക്കുന്നതിലും സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി വഹിച്ച പങ്ക് ചെറുതല്ല. 2025 ജനുവരി 15 വരെ ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (DPIIT) അംഗീകരിച്ച 1.59 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളോടെ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് ഇന്ത്യ. ആഗോളതലത്തിൽ നവീകരണത്തേയും സംരംഭകത്വത്തേയും പുനർനിർവചിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ 100 യൂണിക്കോണുകളും അടങ്ങുന്നു. ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി-എൻസിആർ തുടങ്ങിയ പ്രധാന ഹബ്ബുകൾക്കൊപ്പം ചെറുനഗരങ്ങളും രാജ്യത്തിൻ്റെ സംരംഭകത്വ മുന്നേറ്റത്തിനും പരിവർത്തനത്തിനും സംഭാവന നൽകി. ഫിൻടെക്, എഡ്‌ടെക്, ഹെൽത്ത്-ടെക്, ഇ-കൊമേഴ്‌സ് എന്നിവയിലെ സ്റ്റാർട്ടപ്പുകൾ പ്രാദേശിക വെല്ലുവിളികളെ മറികടന്ന് ആഗോള അംഗീകാരം നേടിയവയാണ്. Zomato, Nykaa, Ola തുടങ്ങിയ കമ്പനികൾ തൊഴിലന്വേഷകരിൽ നിന്ന് തൊഴിൽ സൃഷ്ടാക്കളിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന്റെ പ്രതീകമാണ്.
കഴിഞ്ഞ ഒൻപത് വർഷമായി രാജ്യത്ത് ഊർജ്ജസ്വലമായ സംരംഭകത്വ ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നതിൽ സ്റ്റാർട്ടപ്പ് ഇന്ത്യ നിർണായക പങ്ക് വഹിച്ചു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും അതിൻ്റെ സ്വാധീനം ഉയർത്തിക്കാട്ടുന്ന ശ്രദ്ധേയമായ നാഴികക്കല്ലുകൾ പദ്ധതിയിലൂടെകൈവരിച്ചു. DPIIT അംഗീകൃത സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലുള്ള വൻ വർധനവ് തന്നെ പദ്ധതിയുടെ ശ്രദ്ധേയ നേട്ടമാണ്. 2024 ഒക്‌ടോബർ 31 വരെ, മൊത്തം 73151 അംഗീകൃത സ്റ്റാർട്ടപ്പുകളിൽ തലപ്പത്ത് ഒരു വനിതാ ഡയറക്ടർ എങ്കിലും ഉൾപ്പെടുന്നു എന്നത് ഇന്ത്യയിലെ വനിതാ സംരംഭകരുടെ ഉയർച്ചയെ കാണിക്കുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പദ്ധതി ഗണ്യമായ സംഭാവന നൽകി. 2016 മുതൽ 2024 ഒക്ടോബർ 31 വരെ അംഗീകൃത സ്റ്റാർട്ടപ്പുകൾ 16.6 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
India celebrates nine years of Startup India on January 16, 2025. This initiative has transformed the entrepreneurial ecosystem with 1.59 lakh startups, over 16.6 lakh jobs, and robust support systems like BHASKAR and Startup Mahakumbh.