സിഷ്വാൻ ചട്ണി എന്ന പേരിന്റെ പേരിൽ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ക്യാപിറ്റൽ ഫുഡ്സും (Capital Foods) കൺസ്യൂമർ ഉത്പന്ന നിർമാതാക്കളായ ഡാബറും (Dabur) നിയമപോരാട്ടത്തിൽ. ചിങ്സ് സീക്രട്ട് (Ching’s Secret) എന്ന ബ്രാൻഡിന്റെ ഉടമകളായ ക്യാപിറ്റൽ ഫുഡ്സ് തങ്ങളുടെ ചട്ണി ഉത്പന്നം ഡാബർ അനുകരിച്ചതായി ആരോപിച്ചാണ് ഡൽഹി ഹൈക്കോടതിയിൽ കേസ് കൊടുത്തിരിക്കുന്നത്.

2024ലാണ് ചിങ്സ് സീക്രട്ടിനു കീഴിൽ ക്യാപിറ്റൽ ഫുഡ്സ് വിൽക്കുന്നതിനു സമാനമായ സിഷ്വാൻ ചട്ണി എന്ന ഉത്പന്നവുമായി ഡാബർ രംഗത്തെത്തിയത്. പേരിനൊപ്പം ഡാബറിന്റെ  സിഷ്വാൻ ചട്ണിയുടെ പാക്കേജിങ്ങും ബ്രാൻഡിങ്ങും ചിങ്സ് സീക്രട്ടിനു സമാനമാണ്. ഇതാണ് ക്യാപിറ്റൽ ഫുഡ്സിനെ പ്രകോപിപ്പിച്ചത്. ഡാബറിന്റെ ഉത്പന്നം ചിങ്സ് സീക്രട്ടിനു കീഴിൽ വരുന്നതാണ് എന്ന തെറ്റിദ്ധാരണ പരത്തുന്നു എന്ന് പറഞ്ഞാണ് ക്യാപിറ്റൽ ഫുഡ്സ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

സിഷ്വാൻ ചട്ണി എന്ന പേര് ട്രേഡ്മാർക്ക് ചെയ്യപ്പെട്ടതാണെന്നും അതുകൊണ്ട് തന്നെ അത് തങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ പറ്റൂ എന്നുമാണ് ക്യാപിറ്റൽ ഫുഡ്സിന്റെ വാദം. ഡാബർ സമാന രീതിയിലുള്ള പേരും പാക്കേജിങ്ങും ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ക്യാപിറ്റൽ ഫുഡ്സ് വാദിക്കുന്നു. സിഷ്വാൻ ചട്ണി എന്ന പേരിൽ ഡാബർ ഉത്പന്നം വിൽക്കുന്നത് തടയണം എന്നാണ് ക്യാപിറ്റൽ ഫുഡ്സ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിഷ്വാൻ ചട്ണി എന്നുള്ളത് ഒരു പ്രത്യേക പേരല്ല എന്നും തങ്ങൾ വിൽപന നടത്തുന്ന ചട്ണിയുടെ വിശേഷണം മാത്രമാണെന്നുമാണ് ഡാബറിന്റെ മറുവാദം.

അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ചേരുവകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വിശേഷണം നൽകിയത് എന്നും ഡാബർ പറയുന്നു. നേരത്തെ സിഷ്വാൻ ചട്ണി എന്ന പേരിന്റെ ട്രേഡ്മാർക്ക് ഒഴിവാക്കാൻ ഡാബർ കോടതിയിലെത്തിയിരുന്നു.

സിഷ്വാൻ ചട്ണി എന്നതിന്റെ ട്രേഡ്മാർക്ക് വിരങ്ങളും ഒരു പ്രത്യേക കമ്പനിക്ക് മാത്രം അത് ഉപയോഗിക്കാൻ ആകുമോ എന്നതും സംബന്ധിച്ച് വിധി പറയാൻ കോടതി കേസ് ഫെബ്രുവരിയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

Discover the legal battle between Tata Group’s Capital Foods and Dabur over the “Schezwan Chutney” trademark. Learn about the claims, defenses, and court proceedings.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version