അന്താരാഷ്ട്ര ബഹിരാകാശനിലയത്തിനു പുറത്ത് നടന്ന് യുഎസ്സിന്റെ നാസ ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ്.
സ്റ്റേഷൻ കമാൻഡർ ആയ സുനിത അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായാണ് സ്‌പേസ് വാക്ക് നടത്തിയത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ഒരാഴ്ചത്തെ ബഹിരാകാശ പര്യവേക്ഷണത്തിനായി അന്താരാഷ്ട്ര നിലയത്തിലെത്തിയ സുനിത പേടകത്തിലെ  തകരാറിനെ തുടർന്ന് ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയായിരുന്നു.

ഏഴു മാസമായി ബഹിരാകാശനിലയത്തിൽ തുടരുന്ന സുനിത വില്യംസ് ഇത്തവണത്തെ യാത്രയിൽ ആദ്യമായാണ് സ്പേസ് വാക്ക് നടത്തുന്നത്.
മൊത്തം യാത്രകളിൽ നിന്നായി സുനിതയുടെ എട്ടാമത്തെ സ്പേസ് വാക്കാണ് ഇത്. ബഹിരാകാശ നിലയത്തിലെ സഹയാത്രികനായ നിക്ക് ഹേഗിനൊപ്പമായിരുന്നു സുനിത വില്യംസിന്റെ നടത്തം.

ഈ മാസം മറ്റൊരു ബഹിരാകാശ യാത്രികനായ ബുച്ച് വിൽമോറിനൊപ്പവും സുനിത വില്യംസ് സ്‌പേസ് വാക്ക് നടത്തും. സുനിത വില്യസിനേയും ബുച്ച് വിൽമോറിനേയും അടുത്ത മാസം സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിൽ ഭൂമിയിലേക്ക് എത്തിക്കുമെന്നാണ് നാസ അറിയിച്ചിട്ടുള്ളത്.

Indian-origin NASA astronaut Sunita Williams, the station commander, performed her eighth spacewalk during her seven-month stay on the International Space Station. Stranded due to a spacecraft malfunction, she will return to Earth next month on SpaceX’s Dragon spacecraft.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version