https://twitter.com/isro/status/1873799652472234411

ബഹിരാകാശത്തു സ്പേഡെക്സ് ഇരട്ട ഉപഗ്രഹങ്ങളുടെ സംയോജനം വിജയകരമായി പൂർത്തിയാക്കി ഡോക്കിങ് സാങ്കേതികശേഷി നേടിയിരിക്കുകയാണ് ഇന്ത്യ. ജനുവരി 16നാണ് സ്പേഡെക്സ് ഉപഗ്രഹങ്ങളുടെ (SDX-01, SDX-02) ഡോക്കിങ് ഐഎസ്ആ‍ർഒ വിജയകരമായി പൂർത്തിയാക്കിയത്. ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് ഡോക്കിങ് സാങ്കേതികശേഷി നേടിയ മറ്റു മൂന്ന് രാജ്യങ്ങൾ. ഇപ്പോൾ ബഹിരാകാശ രംഗത്തെ ചരിത്ര നേട്ടത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈന.

സ്പേഡെക്സ് ദൗത്യത്തിന് കീഴിൽ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വിജയകരമായി ഡോക്ക് ചെയ്തതിന് ഇന്ത്യയ്ക്കും ഐഎസ്ആ‍ർഓയ്ക്കും അഭിനന്ദനങ്ങൾ നേരുന്നതായി ഇന്ത്യയിലെ ചൈനീസ് വക്താവ് യു ജിങ് പറഞ്ഞു. ബഹിരാകാശ രംഗത്തെ നേട്ടത്തിൽ ഇതാദ്യമായല്ല ചൈന ഇന്ത്യയെ പുകഴ്ത്തുന്നത്. 2014ൽ ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചപ്പോഴും ‍ചൈന ഇന്ത്യയെ അഭിനന്ദിച്ചിരുന്നു.

ബഹിരാകാശ രംഗത്ത് മനുഷ്യരാശിയുടെ തന്നെ നാഴികക്കല്ല് എന്നാണ് ദൗത്യത്തെ അന്ന് ചൈന വിശേഷിപ്പിച്ചത്. 2023ൽ ചന്ദ്രയാനിന്റെ വിക്ഷേപണ വിജയത്തേയും ചൈനീസ് മാധ്യമങ്ങളടക്കം അഭിനന്ദിച്ചിരുന്നു.

India becomes the fourth nation globally to successfully dock satellites in orbit under ISRO’s SpaDeX mission. This milestone solidifies India’s position as a global space power, following notable achievements like Mangalyaan and the 2023 Moon landing.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version