ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025ൽ പുതിയ ഇവി 6 അവതരിപ്പിച്ച് പ്രീമിയം കാർ നിർമാതാക്കളായ കിയ ഇന്ത്യ. കാറിന്റെ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിച്ചതായി കമ്പനി പ്രഖ്യാപിച്ചു. അഡാസ് 2.0 പാക്കേജുമായി എത്തുന്ന പുതിയ ഇവി 6ൽ സുരക്ഷയും ഡ്രൈവർ അസിസ്റ്റ൯സും നൽകുന്ന 27 നൂതന സവിശേഷതകളാണുള്ളത്. മുൻ പതിപ്പിനെ അപേക്ഷിച്ച് ആറ് സവിശേഷതകൾ കൂടി ലഭ്യം.
സിറ്റി/കാൽനടയാത്രക്കാർ/സൈക്കിൾ യാത്രക്കാർ/ജംഗ്ഷൻ ടേണിംഗ് എന്നീ സാഹചര്യങ്ങളിലെ അപകടങ്ങളെ പ്രതിരോധിക്കുന്ന ഫ്രണ്ട് കൊളീഷൻസ് അവോയിഡൻസ് അസിസ്റ്റ് (FCA), ജംഗ്ഷൻ ക്രോസിംഗിൽ സൂക്ഷ്മത ഉറപ്പാക്കുന്ന ഫോർവേഡ് കൊളീഷൻ അവോയിഡൻസ് ലെയ്ൻ അസിസ്റ്റ് ചേഞ്ചിൽ ഓൺകമിംഗ്, സൈഡ് സുരക്ഷ നൽകുന്ന ഫോർവേഡ് കൊളീഷൻ അവോയിഡൻസ് , ഫോർവേഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ് -ഇവാസിവ് സ്റ്റിയറിംഗ്, ലെയ്ൻ ഫോളോ അസിസ്റ്റ് എന്നിവയാണ് അധിക സവിശേഷതകൾ.
കിയയുടെ മുൻനിര മോഡലായ ഇവി 9ൽ നിന്നുള്ള അത്യാധുനിക സാങ്കേതികവിദ്യയിൽ നിന്ന് പകർത്തിയിരിക്കുന്നു ഈ സവിശേഷതകൾ കൂട്ടിയിടിയിൽ നിന്നുള്ള സുരക്ഷ, മികച്ച ഘടന, യാത്രക്കാർക്കുള്ള സംരക്ഷണം എന്നിവക്ക് ഏറെ പ്രാധാന്യം നൽകുന്നവയാണ്. കരുത്തും മികവുറ്റതുമാക്കിയ അഡാസ് പാക്കേജും ഇവി6 ഡ്രൈവ് ചെയ്യുന്നവർക്ക് തികഞ്ഞ ആത്മവിശ്വാസം സമ്മാനിക്കുന്നു.
വാഹന നിർമാണ വ്യവസായത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയാണ് കിയയുടെ എസ്.യു.വി – ഇവി 9. പ്രശസ്തമായ WCOTY 2024 കിരീടം നേടിയ ഈ എസ്.യു.വിക്ക് 99.8 kWh ബാറ്ററിയാണ് കരുത്ത് പകരുന്നത്, EV9 ഒരൊറ്റ ചാർജിൽ 561 കിലോമീറ്റർ വരെ ശേഷി വാഗ്ദാനം ചെയ്യുന്നു. 350 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ച് 24 മിനിറ്റിനുള്ളിൽ 10% മുതൽ 80% വരെ റീചാർജ് സാധ്യമാണ്.
പുതുതായി അരങ്ങേറ്റം കുറിച്ച കിയ സിറോസ് ഉൾപ്പെടെയുള്ള ഉൽപ്പന്ന ശ്രേണിയുമായി ആഗോള സാങ്കേതികവിദ്യ, ആഡംബരപൂർണമായ രൂപകൽപ്പന, സുസ്ഥിര എഞ്ചിനീയറിംഗ് എന്നിവയോടെ ഈ രംഗത്തെ അതിരുകൾ ഭേദിക്കുകയാണ് കിയ. ഇന്ത്യയുടെ സുസ്ഥിരവും നൂതനവുമായ ഗതാഗത ആവാസവ്യവസ്ഥയ്ക്കുള്ള കാഴ്ചപ്പാടിനെ പിന്തുണക്കുന്നതും വാഹന വ്യവസായത്തിൽ മികവുറ്റ ഭാവിയിലേക്ക് വിരൽ ചൂണ്ടുന്നതുമാണ് ഭാരത് മൊബിലിറ്റി എക്സ്പോയിലെ കിയയുടെ പങ്കാളിത്തം.
Kia India launches the new EV6 at the Bharat Mobility Global Expo 2025. Featuring ADAS 2.0 with 27 advanced safety features, the EV6 sets a new standard in electric vehicles. Bookings open now!