ദാൽ തടാക സംരക്ഷണത്തിന് കേരള കമ്പനി

കശ്മീരിലെ ദാൽ തടാകത്തെ സംരക്ഷിക്കാൻ കേരളം ആസ്ഥാനമായുള്ള മാലിന്യ സംസ്‌കരണ കമ്പനി. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സമുദ്ര പ്ലാനെറ്റ് (Samudra Planet) എന്ന കമ്പനിയാണ് തടാകത്തിൻ്റെ മാലിന്യ പ്രശ്നം പരിഹരിക്കാനും സൗന്ദര്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള സംരംഭത്തിൽ  ജമ്മു കാശ്മീർ ലേയ്ക്ക്സ് ആൻഡ് വാട്ടർവേയ്സ് ഡെവലപ്മെന്റ് അതോറിറ്റിയുമായി കൈകോർക്കുന്നത്. ഹൗസ് ബോട്ടുകളിൽ നിന്ന് ദാൽ തടാകത്തിലേക്ക് ശുചിമുറി മാലിന്യം ഉൾപ്പെടെ തള്ളുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പദ്ധതിയിലൂടെ പരിഹാരമാകുകയാണ്.

ഡിഫൻസ് റിസർച്ച് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിച്ച മൈക്രോബയൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് സമുദ്ര പ്ലാനെറ്റ് ദാൽ തടാക സംരക്ഷണം ഒരുക്കുന്നത്.

മാലിന്യ പ്രശ്നത്തിന് സുസ്ഥിരവും പരിസ്ഥിതി സൗഹൃഹാർദപരവുമായ പരിഹാരം വാഗ്ദാനം ചെയ്യുന്ന മൈക്രോബയൽ സാങ്കേതികവിദ്യ അടങ്ങുന്ന ബയോ ഡൈജസ്റ്ററുകൾ കമ്പനി വിവിധ ബോട്ടുകളിൽ സ്ഥാപിച്ചു കഴിഞ്ഞു. നേരത്തെ ഡൽഹി മെട്രോ മുൻ മേധാവി ഇ. ശ്രീധരൻ തലവനായ കമ്മിറ്റി മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ബയോ ഡൈജസ്റ്ററുകൾ  സ്ഥാപിക്കാൻ ശുപാർശ ചെയ്തിരുന്നു.

ദാൽ തടാകം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ ബയോ ഡൈജസ്റ്ററുകൾ സ്ഥാപിക്കുന്നത് വലിയ മാറ്റം കൊണ്ടുവരുമെന്നും തടാകത്തിൻ്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്ന മലിനീകരണത്തിൻ്റെ പ്രധാന സ്രോതസ്സുകളിലൊന്നാണ് ഇതിലൂടെ അഭിസംബോധന ചെയ്യപ്പെടുന്നതെന്നും സമുദ്ര പ്ലാനെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജീവൻ സുധാകരൻ പറഞ്ഞു.

Kerala-based waste management company Samudra Planet collaborates with Jammu and Kashmir Lakes Authority to protect Dal Lake using DRDO-developed microbial bio-digesters, addressing pollution from houseboats sustainably.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version