നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൺഡ് ട്രംപ് നടത്തിയ കാൻഡിൽലിറ്റ് അത്താഴ വിരുന്നിൽ ഇന്ത്യയിൽ നിന്ന് ക്ഷണിക്കപ്പെട്ട അതിഥിയായി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മാത്രം. സത്യപ്രതിജ്ഞയ്ക്ക് തലേന്ന് വാഷിംഗ്ടൺ ഡി.സി-യിൽ ക്ഷണിക്കപ്പെട്ട 100 അതിഥികൾക്കായി നടത്തിയ അത്താഴ വിരുന്നിലാണ് മുകേഷും നിതയും പങ്കെടുത്തത്. ഇരുവരും ഡൊണാഡ് ട്രംപുമായി ആശയവിനമയവും നടത്തി. യുഎസ് ക്യാപിറ്റോൾ ഹില്ലിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലും ഇരുവരും പങ്കെടുക്കും. ട്രംപിന്റെ കുടുംബം ഇരുവരേയും നേരിട്ടാണ് അത്താഴ വിരുന്നിനും സത്യപ്രത്ജഞയ്ക്കും ക്ഷണിച്ചത്.
ട്രംപിന്റെ കുടുംബവുമായി മുകേഷ് അംബാനിക്കും കുടുംബത്തിനും ഊഷ്മളമായ സൗഹൃദമുണ്ട്. ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ് ഇന്ത്യയിൽ വന്നപ്പോഴൊക്കെ നിത അംബാനിയും കുടുംബവും അവരെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ വർഷം ഗുജറാത്തിലെ ജാംനഗറിൽ നടന്ന ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗ് ആഘോഷങ്ങളിലും ഇവാൻകയും കുടുംബവും പങ്കെടുത്തിരുന്നു.
Mukesh and Nita Ambani were the only Indian guests at Donald Trump’s exclusive dinner for 100 ahead of his swearing-in ceremony in Washington, D.C., highlighting their warm ties with the Trump family.