ലിഥിയം ഖനനത്തിന് സൗദി

പ്രകൃതി നിക്ഷേപങ്ങൾ കൊണ്ട് സമ്പന്നമായ രാജ്യമാണ് സൗദി അറേബ്യ. പെട്രോളിയമായും സ്വർണമായുമെല്ലാം ആ പ്രകൃതി നിക്ഷേപങ്ങൾ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലുമാണ്. ഇപ്പോൾ അത്തരത്തിൽ പുതിയ പ്രകൃതി നിക്ഷേപത്തിന്റെ സാധ്യതകളാണ് സൗദിയിൽ ചുരുളഴിയുന്നത്. ലിഥിയം നിക്ഷേപമാണ് സൗദിയെ സംബന്ധിച്ച് പുതിയ പെട്രോളിയവും സ്വർണവുമായി വളർന്നു വരാൻ ഒരുങ്ങുന്നത്. ലിഥിയം ഖനനവുമായി ബന്ധപ്പെട്ട് ആരാംകോ, മഅ്ദിൻ എന്നീ കമ്പനികളുമായി കരാറിലേർപ്പെട്ടിരിക്കുകയാണ് സൗദി അറേബ്യ.

ഇലക്ട്രിക് വാഹനങ്ങളൾക്കുള്ള ബാറ്ററികൾ നിർമിക്കുന്നതിലെ പ്രധാന ഘടകമാണ് ലിഥിയം. അത് കൊണ്ടുതന്നെ ഭാവിയുടെ ലോഹമായാണ് ലിഥിയം കണക്കാക്കപ്പെടുന്നത്. 2027 മുതൽ ലിഥിയം ഖനനം ആരംഭിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. 2030 മുതൽ വാഹനങ്ങളിൽ പെട്രോളിയം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗണ്യമായ രീതിയിൽ കുറയ്ക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. കൂടുതൽ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് ലിഥിയം ഖനനം ഗുണം ചെയ്യും. രാജ്യത്തിനകത്തും പുറത്തുമുള്ള ലിഥിയം ഉപയോഗത്തിന് ഖനനം ഏറെ സഹായകരമാകും എന്ന് കരുതപ്പെടുന്നു.

നിലവിൽ സൗദി അറേബ്യയിൽ $2.5 ട്രില്യൺ മൂല്യമുള്ള ധാതു വിഭവങ്ങൾ ഉണ്ടെന്നാണ് കണക്ക്. ലിഥിയം ഖനനത്തിലൂടെ 2030 ആകുമ്പോഴേക്കും
രാജ്യത്തിന്റെ ഖനന വരുമാനം 17 ബില്യൺ ഡോളറിൽ നിന്ന് 64 ബില്യൺ ഡോളറായി ഉയർത്താനാണ് പദ്ധതി.

Saudi Arabia embraces lithium mining under Vision 2030 to reduce oil dependency. With Aramco and Ma’aden leading the charge, lithium extraction is set to begin by 2027, powering the EV industry.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version