സ്മാർട് സിറ്റി ഏറ്റെടുക്കാൻ സർക്കാർ

കൊച്ചി സ്മാർട് സിറ്റി പദ്ധതി ഏറ്റെടുത്ത് നടത്താൻ തയ്യാറെടുത്ത് കേരള സർക്കാർ. ടീകോമുമായുള്ള പിൻമാറ്റ നയത്തിനായി കമ്മിറ്റി രൂപീകരിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് 246 ഏക്കർ വരുന്ന കാക്കനാട് ഐടി പാർക്ക് ഏറ്റെടുത്ത് നടത്താനുള്ള സർക്കാറിന്റെ നിർണായക നീക്കം. സംസ്ഥാന സർക്കാർ പദ്ധതിയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനാണ് പദ്ധതിയെന്നും അന്തിമ നിബന്ധനകൾ എന്തായിരിക്കുമെന്നതിൻ്റെ വ്യക്തമായ ചിത്രം ലഭിക്കാൻ ഏഴ് മുതൽ എട്ട് മാസം വരെ എടുത്തേക്കുമെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

246 ഏക്കർ വിസ്തൃതിയുള്ള പാർക്ക് ഇൻഫോപാർക്കിൻ്റെ മാതൃകയിൽ സംസ്ഥാന സർക്കാരിൻ്റെ പൂർണ നിയന്ത്രണത്തിൽ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായി പി. രാജീവ് പറഞ്ഞു. പദ്ധതി സ്വകാര്യ മേഖലയിലേക്ക് പോകില്ലെന്നും മന്ത്രി പറഞ്ഞു. ദുബായ് ഹോൾഡിംഗിൻ്റെ അനുബന്ധ സ്ഥാപനമായ ടീകോമിന് സ്മാർട്ട് സിറ്റിയിൽ 84% ഓഹരിയും സംസ്ഥാന സർക്കാരിന് 16% ഓഹരിയുമാണ് ഉണ്ടായിരുന്നത്.

ഇതുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, ഇൻഫോപാർക്ക് സിഇഒ കെ. സുശാന്ത്, ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെൻ്റ് ആൻഡ് ഹോൾഡിംഗ് മാനേജിംഗ് ഡയറക്ടർ ബൈജു ജോർജ് എന്നിവരടങ്ങുന്ന വിദഗ്ധ സമിതി യോഗം ചേർന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Kerala government plans to take full control of the 246-acre Kochi Smart City project, previously owned by Tecom. Transition details expected within eight months.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version