ഫ്ലിപ്പ്കാർട്ടിൽ നിന്ന് രാജിവെച്ചതിനു ശേഷം സഹസ്ഥാപകൻ സച്ചിൻ ബൻസാൽ സ്ഥാപിച്ച സാമ്പത്തിക സേവന കമ്പനി നവി ടെക്നോളജീസ് ലിമിറ്റഡ് (Navi Technologies Ltd) വൻ സാമ്പത്തിക തട്ടിപ്പിനിരയായതായി പരാതി. ഉപയോക്താക്കളെന്ന വ്യാജേന കുറ്റവാളികൾ ബഗ് ദുരുപയോഗം ചെയ്ത് 2024 ഡിസംബറിൽ കമ്പനിയുടെ ആപ്പ് വഴി 14.26 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തിൽ ബെംഗളൂരു വൈറ്റ്ഫീൽഡ് സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.  

കമ്പനി പ്രതിനിധി ശ്രീനിവാസ് ഗൗഡയാണ് തട്ടിപ്പ് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. ഡിസംബർ 10 മുതൽ 24 വരെയുള്ള തീയതികളിൽ ഉപഭോക്താക്കൾക്ക് മൊബൈൽ റീചാർജ്, ഇഎംഐ, മറ്റ് സേവനങ്ങൾ തുടങ്ങിയവയ്ക്കായുള്ള ഓപ്ഷൻ കമ്പനിയുടെ ആപ്പ് വഴി ലഭ്യമാക്കിയിരുന്നു. എന്നാൽ തേർഡ് പാർട്ടി അപ്പ്ളിക്കേഷൻ പ്രൊവൈഡറിന്റെ (TPAP) പേയ്മെന്റ് ഗേറ്റ് വേയിലെ ബഗ് ദുരുപയോഗം ചെയ്ത് നവി ആപ്പ് വഴി കുറ്റവാളികൾ പണം തട്ടിയതായാണ് പരാതി.

14.26 കോടി രൂപ ഇത്തരത്തിൽ കമ്പനിയുടെ പക്കൽ നിന്നും തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. പരാതിയെത്തുടർന്ന് സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. 

Navi Technologies, founded by Sachin Bansal, faces a ₹14.26 crore loss due to a payment app bug exploited by fraudsters. Cyber Crime Police investigate the breach.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version