കടലിനടിയിലൂടെ ട്രെയിനിൽ കുതിക്കാൻ ഇന്ത്യയുടെ ആദ്യ അണ്ടർസീ ഒരുങ്ങുന്നു. 250 കിലോമീറ്റർ സ്പീഡിൽ ബുള്ളറ്റ് ട്രെയിൻ ഓടാൻ പാകത്തിന് രണ്ട് ട്രാക്കുകളുള്ള ടണലാണ് നിർമ്മാണം പൂർത്തിയാകുന്നത്. ടണലിന്റെ സുരക്ഷാ ക്രമീകരണങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വിലയിരുത്തി. മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ 7 കിലോമീറ്റർ കടലിനടിയിലൂടെ ആകും പായുന്നത്. മൊത്തം 21 കിലോമീറ്റർ ടണലിലൂടെ ട്രെയിൻ സഞ്ചരിക്കും.

നിലവിൽ മുംബൈ – അഹമ്മദാബാദ് ദൂരം ട്രെയിനിൽ സഞ്ചരിക്കാൻ 7 മണിക്കൂറെടുക്കും. ബുള്ളറ്റ് ട്രെയിനിൽ ഇത് 2.5 മണിക്കൂറായി കുറയും. എല്ലാ അത്യന്താധുനിക സുരക്ഷാ സംവിധാനങ്ങളും കടലിനടിയിലെ ട്രാക്കുകൾക്ക് ഒരുക്കിയിട്ടുണ്ടെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

അതിവേഗ യാത്ര, മിതമായ നിരക്കിൽ രാജ്യത്തെല്ലാവർക്കും കിട്ടണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് കടലിനടിയിലൂടെ ബുള്ളറ് ട്രാക്കുകൾ പണിയാൻ പ്രേണയെന്നും മന്ത്രി പറഞ്ഞു.
Discover India’s groundbreaking undersea tunnel for the Mumbai-Ahmedabad bullet train. Spanning 7 km, this marvel supports trains at 250 km/h, transforming travel and urban connectivity.