ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് മുംബൈയിൽ നിർമാണത്തിലിരിക്കുന്ന പലായ്സ് റോയൽ. ഇന്ത്യയിലെ ബുർജ് ഖലീഫ എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. 2007ൽ നിർമാണം ആരംഭിച്ച കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാൻ ആകെ 3000 കോടി രൂപ ചിലവ് വരും എന്നാണ് കണക്ക്. 320 മീറ്റർ ഉയരമുള്ള കെട്ടിടത്തിൽ 88 നിലകളാണ് ഉള്ളത്.

കെട്ടിടത്തിന്റെ അകംവശത്തെ ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. അത് ഈ വർഷം പൂർത്തിയാക്കും എന്നാണ് റിപ്പോർട്ട്. പണി പൂർത്തിയായില്ലെങ്കിലും കെട്ടിടത്തിലെ അപാർട്പെന്റുകൾക്കായുള്ള ബുക്കിങ് 2013 മുതൽ തന്നെ ആരംഭിച്ചിരുന്നു.

അന്ന് 27 കോടി രൂപ മുതലായിരുന്നു കെട്ടിടത്തിൽ ഒരു ഫ്ലാറ്റിന്റെ വില. എന്നാൽ ഇന്ന് ഏറ്റവും കുറഞ്ഞ വില 40 കോടി രൂപയായി. അതേ സമയം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ 4 കോടി രൂപയ്ക്ക് മുതൽ ഫ്ലാറ്റുകൾ ലഭിക്കും എന്നതാണ് രസകരം.
Discover Palais Royale, Mumbai’s tallest building and India’s architectural marvel, standing 320 meters tall with 88 floors. Learn about its luxury and exclusivity.