ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മാനേജ്മെന്‍റ് സിസ്റ്റംസിനുള്ള ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര നിലവാരമായ ISO 42001:2023 സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കി തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ആഗോള ഐടി സൊല്യൂഷന്‍ ദാതാവായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. നിര്‍മ്മിതബുദ്ധി സംവിധാനങ്ങളുടെ ഉത്തരവാദപരവും ധാര്‍മ്മികവും സുതാര്യവുമായ മാനേജ്മെന്‍റില്‍ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന്‍റെ മികവ് പരിഗണിച്ചാണ് TUV -എസ് യുഡിയുടെ ISO 42001:2023 അംഗീകാരം. ലഭിച്ചത്.
എഐ റിസ്ക് മാനേജ്മെന്‍റ്, വിവരങ്ങളുടെ സ്വകാര്യത, മികച്ച ഗുണനിലവാരം, ധാര്‍മ്മികതയിലൂന്നിയ എഐ സിസ്റ്റം വികസനം തുടങ്ങിയവ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന്‍റെ എഐ മാനേജ്മെന്‍റിലെ പ്രത്യേകതകളാണ്. അത്യാധുനികവും സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ എഐ സൊല്യൂഷനുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. ഐഎസ്ഒ 42001:2023 സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയില്‍ ഇവയൊക്കെ പരിഗണിച്ചിരുന്നു.
ഐടി മേഖലയിലെ പ്രമുഖ സാങ്കേതിക ഇന്നവേഷന്‍ സേവന ദാതാവാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. യുഎസ്, ഓസ്ട്രേലിയ, ബ്രസീല്‍, ന്യൂസിലാന്‍ഡ്, യുകെ, ഖത്തര്‍, ഫിജി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ഒന്നിലധികം വ്യവസായങ്ങള്‍ക്കായി സാങ്കേതിക പരിഹാരങ്ങള്‍ നല്കുകയും ചെയ്യുന്നുണ്ട്. റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ഐഎസ്ഒ 9001:2015, ഐഎസ്ഒ 27001:2022, പിസിഐഡിഎസ്എസ്, എസ്ഒസി 2 ടൈപ്പ് 2 അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്
ഐഎസ്ഒ 42001:2023 അംഗീകാരത്തില്‍ അഭിമാനമുണ്ടെന്ന് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ക്വാളിറ്റി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ സൂരജ് കെ ആര്‍ പറഞ്ഞു. ഉത്തരവാദിത്തത്തോടെ സുതാര്യതയും സുരക്ഷയും ഉറപ്പുവരുത്തി എഐ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനായുള്ള ഞങ്ങളുടെ നിരന്തര ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിത്.
Reflections Info Systems, based in Thiruvananthapuram Technopark, achieves ISO 42001:2023 certification, recognizing its excellence in ethical and transparent AI governance.