ഭൂമി അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പ്രാദേശിക കോടതി 14 വർഷത്തെ തടവ് ശിക്ഷ നൽകിയിരുന്നു. ഇതിനു പിന്നാലെ കേസിൽ ആരോപണവിധേയനായ റിയൽ എസ്റ്റേറ്റ് വ്യവസായി മാലിക് റിയാസ് ഹുസൈനെ വിട്ടുകിട്ടാൻ യുഎഇയെ സമീപിക്കാൻ ഒരുങ്ങുകയാണ് പാകിസ്താൻ ഗവൺമെന്റ്.
പാകിസ്താനിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ഹുസൈൻ നിലവിൽ യുഎഇയിലാണ് താമസിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സായ ബഗരിയ ടൗൺ ചെയർമാനാണ് ഹുസൈൻ. ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രി ആയിരുന്ന കാലത്ത് കോടിക്കണക്കിന് രൂപയുടെ ഭൂമി ഹുസൈനിൽ നിന്നും കൈപ്പറ്റിയെന്നും ഇതിനു പ്രതിഫലമായി നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഹുസൈന് ഇമ്രാൻ ഖാന്റെ ഗവൺമെന്റ് അനുമതി നൽകിയെന്നുമാണ് കേസ്.
കറാച്ചി, റാവൽപ്പിണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ കോടിക്കണക്കിന് രൂപയുടെ ഗവൺമെന്റ് ഭൂമി ഹുസൈൻ കൈവശം വെച്ചുവെന്ന് പാകിസ്താൻ്റെ അഴിമതി വിരുദ്ധ വിഭാഗം നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യ വ്യക്തികളുടെ ഭൂമിയും ഹുസൈൻ അന്യായമായി കൈക്കലാക്കിയതായി ആരോപണമുണ്ട്. ഹുസൈനെതിരെ നിരവധി വഞ്ചനാ കേസുകളും നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് യുഎഇ ഗവൺമെന്റിനോട് ഹുസൈനെ വിട്ടുകിട്ടാനുള്ള നടപടികളുമായി ഗവണമെന്റ് മുന്നോട്ട് പോകുന്നത്.
Pakistan seeks the extradition of real estate mogul Malik Riaz Hussain from the UAE in a high-profile land corruption case tied to former Prime Minister Imran Khan. Accused of illegal land occupation and fraud, Hussain faces mounting legal challenges as Pakistan intensifies its crackdown.