ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റർ ഇന്ത്യയിൽ നിർമിക്കാൻ പദ്ധതിയിട്ട് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ലോകശക്തിയാകാൻ ലക്ഷ്യമിട്ട് ഗുജറാത്തിലെ ജാംനഗറിൽ ഡാറ്റ സെന്റർ സ്ഥാപിക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യയിലെ മുൻനിര കമ്പനി എൻവിഡിയയിൽ നിന്ന് എഐ സെമികണ്ടക്ടറുകൾ വാങ്ങാനും റിലയൻസ് ഒരുങ്ങുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ജാംനഗറിലെ റിലയൻസിൻറെ നിർദിഷ്ട ഡാറ്റാ സെൻറർ ഇന്ത്യയുടെ നിർമിതബുദ്ധി സാങ്കേതികവിദ്യാ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും
പദ്ധതി രാജ്യത്തിന്റെ നിലവിലുള്ള ഡാറ്റാ സെൻറർ ശേഷി മൂന്നിരട്ടിയാക്കും എന്നാണ് കണക്കുകൂട്ടൽ. പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഉപയോഗിച്ചായിരിക്കും റിലയൻസിൻറെ ജാംനഗറിലെ പുതിയ ഡാറ്റാ സെൻറർ പ്രവർത്തിക്കുക. സൗരോർജം, ഗ്രീൻ ഹൈഡ്രജൻ എന്നിവ ഉൾപ്പെടുന്ന ഊർജ സ്രോതസ്സുകളാണ് ഉപയോഗിക്കുക. തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിന്, ബാറ്ററി, ഫോസിൽ ഇന്ധനങ്ങളും ഉപയോഗിക്കും.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന എഐ ഉച്ചകോടിയിൽ റിലയൻസും എൻവിഡിയയും ഇന്ത്യയിൽ നിർമിത ബുദ്ധി ഇൻഫ്രാസ്ട്രക്ചർ നിർമിക്കുന്നതിനുള്ള സംയുക്ത ശ്രമം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. റിലയൻസ് നിർമിക്കുന്ന ഒരു ഗിഗാവാട്ട് ഡാറ്റാ സെന്ററിനായി തങ്ങളുടെ ബ്ലാക് വെൽ എഐ പ്രോസസ്സറുകൾ വിതരണം ചെയ്യുമെന്നായിരുന്നു എൻവിഡിയയുടെ വാഗ്ദാനം. സഹകരണം സംബന്ധിച്ചുള്ള മറ്റ് കാര്യങ്ങൾ പുറത്തുവന്നിട്ടില്ല.
Reliance Industries and Telangana lead India’s data center boom with massive investments, AI supercomputing plans, and international partnerships.