ഇന്ത്യയിലെ ഏറ്റവും വലിയ ആഢംബര കാർ ശേഖരം സ്വന്തമായി ഉള്ളവരാണ് അംബാനി കുടുംബം. ലോകത്തിലെ ഏറ്റവും വിലയേറിയ കാർ മോഡലുകളിൽ ഒന്നാണ് പത്ത് കോടിയിലധികം വില വരുന്ന റോൾസ് റോയ്സ് കള്ളിനൻ എസ് യുവി. പത്തിലേറെ കള്ളിനനുകളാണ് അംബാനിമാരുടെ പക്കലുള്ളത്. അക്കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി എത്തിയിരിക്കുകയാണ് ഇപ്പോൾ. എന്നാൽ ഇതൊരു സാദാ കള്ളിനനല്ല, ബുള്ളറ്റ് പ്രൂഫ് കള്ളിനനാണ്. അതും ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് പ്രൂഫ് റോൾസ് റോയ്സ് കള്ളിനൻ കൂടിയാണ് ഇത് എന്നാണ് റിപ്പോർട്ട്.

ഒരു ഇൻസ്റ്റാഗ്രാം പേജിലാണ് റോൾസ് റോയ്‌സ് കള്ളിനൻ്റെ ചിത്രങ്ങൾ പങ്ക് വെച്ചിട്ടുള്ളത്. ചിത്രത്തിൽ സിൽവർ ഷേഡിലുള്ള റോൾസ്-റോയ്‌സ് കള്ളിനനാണ് ഉള്ളത്. “അംബാനിമാരുടെ പക്കലുള്ള കള്ളിനനുകളിൽ ഒന്നിനെ ബുള്ളറ്റ് പ്രൂഫ് ആക്കാൻ അവർ തീരുമാനിച്ചിരിക്കുന്നു. ബുള്ളറ്റ് പ്രൂഫിംഗ് കാറുകളിൽ വൈദഗ്ദ്ധ്യം നേടിയ ഒരു ചണ്ഡീഗഡിലെ വർക്ക്ഷോപ്പിൽ അംബാനിയുടെ റോയ്‌സ് കള്ളിനൻ.” എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് നൽകിയിട്ടുള്ളത്.

ചിത്രത്തിൽ കാണുന്ന എസ്‌യുവി കള്ളിനന്റെ സീരീസ് I പതിപ്പാണ്. അത് കൊണ്ട് തന്നെ അംബാനിമാരുടെ ഗാരേജിൽ ഉണ്ടായിരുന്ന ഒരു കള്ളിനൻ അവർ ബുള്ളറ്റ് പ്രൂഫാക്കി മാറ്റിയതാണ് എന്നാണ് അനുമാനം. സാധാരണയായി ചുറ്റും കനത്ത സുരക്ഷയോടെ എസ് 680 ഗാർഡ് സെഡാനുകളിലാണ് മുകേഷ് അംബാനി യാത്ര ചെയ്യാറ്. ഇനി അംബാനിയുടെ യാത്രകൾ ബുള്ളറ്റ് പ്രൂഫ് റോൾസ് റോയ്സ് കള്ളിനനിൽ ആയിരിക്കും എന്നും കരുതപ്പെടുന്നു.

Mukesh Ambani adds a bulletproof Rolls-Royce Cullinan to his luxury car collection, showcasing a perfect blend of security and opulence.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version