ആരോഗ്യഭക്ഷണ ശീലത്തിലേക്ക് അതിവേഗം നടന്നടുക്കുകയാണ് തിരുവനന്തപുരം. സലാഡുകൾ മുതൽ മന്തിയിൽ വരെ ആരോഗ്യദായകമായ നിരവധി വൈവിധ്യങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ഭക്ഷണശാലകളാണ് നഗരത്തിലുള്ളത്. രുചിയിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് ഇവയെല്ലാം വിളമ്പുന്നത് എന്ന സവിശേഷതയുമുണ്ട്. തിരുവനന്തപുരത്ത് ഇത്തരത്തിൽ ആരോഗ്യഭക്ഷണം വിളമ്പുന്ന ചില ഇടങ്ങൾ പരിചയപ്പെടാം.

ബോയ്ല്ഡ് (Boiled)
ആരോഗ്യ ഭക്ഷണത്തിലാണ് ഭാവി എന്ന് തിരിച്ചറിഞ്ഞാണ് ശ്രീനാഥ് രവീന്ദ്രൻ ബോയ്ല്ഡ് എന്ന സംരംഭത്തിലേക്ക് എത്തുന്നത്. എണ്ണയും പഞ്ചസാരയും ഉപയോഗിക്കാതെ തയ്യാറാക്കുന്ന വിഭവങ്ങളാണ് ജവഹർ നഗറിലുള്ള ഈ ഈറ്ററിയുടെ സവിശേഷത. ഇന്നത്തെ തലമുറ ജിമ്മിലും മറ്റും പോകുന്നത് മസിലുണ്ടാക്കാൻ മാത്രമല്ല എന്നും പൊതുവായ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായും ആണെന്ന് ശ്രീനാഥ് പറയുന്നു. അത്തരത്തിൽ ഉള്ളവർക്ക് ആരോഗ്യഭക്ഷണം ഒരുക്കി മുതൽക്കൂട്ടാകുകയാണ് ബോയ്ല്ഡ്.

സലാഡ് ബിസ്ട്രോ (Salad Bistro)
സലാഡുകൾ, സ്മൂത്തി തുടങ്ങിയവ ലഭിക്കുന്ന പട്ടത്തുള്ള ലഘുഭക്ഷണ ശാലയാണ് സലാഡ് ബിസ്ട്രോ(Salad Bistro). 2023ൽ വൃന്ദ വിനോദ് എന്ന സംരംഭകയാണ് ഇത് ആരംഭിച്ചത്. ആരോഗ്യഭക്ഷണം എന്നതിനെ മികച്ച സംരംഭക മാർഗമാക്കാൻ കഴിയും എന്നതിന്റെ തെളിവാണ് സലാഡ് ബിസ്ട്രോയുടെ വളർച്ച.

സ്റ്റീംഡ് (Steamed)
കുറവങ്കോണത്തുള്ള സ്റ്റീംഡും നോ ഓയിൽ, നോ ഷുഗർ വിഭവങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. പ്രണോയ് ജോസ്, ഗൗരിനന്ദൻ എന്നീ സംരംഭകരാണ് സ്റ്റീഡിനു പിന്നിൽ. വ്യത്യസ്തമായ പ്ലാറ്ററുകൾ, ഷേയ്ക്കുകൾ, റാപ്പുകൾ, മോമോസ്, മന്തി എന്നിങ്ങനെ ബോയ്ല്ഡിന്റെ മെനു നീളുന്നു. കഴിഞ്ഞ വർഷത്തെ ദീപാവലിക്ക് ഒട്ടും ഷുഗർ ചേർക്കാതെ ദീപാവലി സ്വീറ്റ്സ് ഉണ്ടാക്കിയും ഇവർ ശ്രദ്ധ നേടിയിരുന്നു.

വേൽത്തിയർ (Whealthier)
ആരോഗ്യത്തിനൊപ്പം രുചിക്കും പ്രാധാന്യം നൽകുന്ന ഈറ്ററിയാണ് അനീഷ്, അനോഷ് എന്നീ സഹോദരങ്ങൾ ചേർന്ന് ആരംഭിച്ച വേൽത്തിയർ. സലാഡ് ഡ്രസ്സിങ്ങിലെ വിവധ പരീക്ഷണങ്ങളിലൂടെയാണ് ഇവർ സ്വാദ് ചോരാതെ വിഭവങ്ങൾ ഒരുക്കുന്നത്. ലീഫ് ബേസ്ഡ്, വിനെഗർ ബേസ്ഡ്, യോഗർട്ട് ബേസ്ഡ്, സോസ് ബേസ്ഡ് ഡ്രസ്സിങ്ങുകളിലൂടെ ഇവർ സലാഡുകളെ വേറെ ലെവലാക്കുന്നു.

Explore Thiruvananthapuram’s top healthy eateries, including Boiled, Salad Bistro, Steamed, and Whealthier, offering delicious, oil-free, and sugar-free options without compromising on taste.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version