ഫ്രഞ്ച് വ്യവസായിയും ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപന്ന കമ്പനിയായ എൽവിഎംഎച്ചിൻ്റെ സ്ഥാപകനുമാണ് ബെർണാഡ് അർനോൾട്ട്. കഴിഞ്ഞ വർഷം വരെ ലോകത്തിലെ ഏറ്റവും സമ്പന്ന വ്യക്തിയായിരുന്നു ബെർണാഡ്. എന്നാൽ ഇപ്പോൾ ലോക സമ്പന്ന പട്ടികയിൽ അദ്ദേഹം ഒറ്റയടിക്ക് അഞ്ചാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.
176 ബില്യൺ ഡോളറാണ് ബെർണാഡിന്റെ നിലവിലെ ആസ്തി. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം മാത്രം അദ്ദേഹത്തിന്റെ ആസ്തിയിൽ 32 ബില്യൺ ഡോളറിന്റെ ഇടിവാണ് സംഭവിച്ചത്. ഇതിനു മുൻപും നിരവധി തവണ ബെർണാഡ് സമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയിട്ടുണ്ട്. 2021 ഓഗസ്റ്റിൽ ഏഷ്യയിൽ ആഢംബര വസ്തുക്കളുടെ വിൽപന പതിന്മടങ്ങ് വർധിച്ചതിനെ തുടർന്നാണ് അദ്ദേഹം ആദ്യമായി ലോകസമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയത്. അന്ന് ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിനേയും ആമസോണിന്റെ ജെഫ് ബെസോസിനേയും അടക്കം പിന്തള്ളിയായിരുന്നു ബെർണാഡിന്റെ മുന്നേറ്റം.
എന്നാൽ 2022ലും 2023ലും അദ്ദേഹത്തിന്റെ ആസ്തിയിൽ ഇടിവ് സംഭവിച്ചു. തുടർന്ന് കഴിഞ്ഞ വർഷം വീണ്ടും അദ്ദേഹം ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി ആയെങ്കിലും വീണ്ടും പട്ടികയിൽ താഴോട്ട് വരികയായിരുന്നു. 32 ബില്യൺ ഡോളർ നഷ്ടത്തോടെ 2024ൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച ബില്യണയർ കൂടിയാണ് ബെർണാഡ്.
Explore Bernard Arnault’s journey as the mastermind behind LVMH, his $200 billion net worth, iconic acquisitions, and the legacy of Europe’s wealthiest individual.