ബ്രിട്ടീഷ് ബാൻഡായ കോൾഡ്പ്ലേ അഹമ്മദാബാദിൽ നടത്തിയ കൺസേർട്ടിന്റെ ഏരിയൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര. തത്സമയ വിനോദങ്ങളിൽ ഇന്ത്യ മുൻപന്തിയിലാണ് എന്നതിന്റെ തെളിവാണ് നരേന്ദ്ര മോഡി സ്റ്റേഡിയത്തിലെ ആൾക്കൂട്ടമെന്ന് വീഡിയോ പങ്ക് വെച്ച് അദ്ദേഹം പറഞ്ഞു. അദ്ദേഹം പങ്ക് വെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വളരെ വേഗത്തിൽ പ്രചരിച്ചു.

“തത്സമയ വിനോദത്തിൻ്റെ പുതിയ വേദിയാണ് ഇന്ത്യയെന്ന് ലോകം തിരിച്ചറിഞ്ഞ നിമിഷം. കോൾഡ്‌പ്ലേ, അഹമ്മദാബാദ്,” ബാൻഡിൻ്റെ ജനപ്രിയ ഗാനമായ പാരഡൈസിനൊപ്പം ആർത്തിരമ്പുന്ന ജനക്കൂട്ടത്തിൻ്റെ വീഡിയോ പങ്ക് വെച്ച് ആനന്ദ് മഹീന്ദ്ര പറഞ്ഞു. അതേസമയം ബാൻഡിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ കൺസേർട്ട് എന്നാണ് അഹമ്മദാബാദിലെ പരിപാടിയെ കോൾഡ്പ്ലേ എക്സ് പ്ലാറ്റ്ഫോമിൽ വിശേഷിപ്പിച്ചത്. ബാൻഡിൻ്റെ പ്രധാന ഗായകൻ ക്രിസ് മാർട്ടിൻ ജനക്കൂട്ടത്തെ ഗുജറാത്തിയിൽ അഭിവാദ്യം ചെയ്‌തതും ശ്രദ്ധേയമായി.

Coldplay’s Ahmedabad concert marked India’s rise as a global live entertainment hub. With economic ripples across industries, India’s concert economy is set to hit $245M by 2028, fueled by world-class infrastructure and international acts.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version