സുസുക്കി മോട്ടോർ കോർപറേഷൻ മുൻ ചെയർമാനും ഇന്ത്യൻ കാർ വിപണിയിൽ വിപ്ലവം തീർത്ത മാരുതി 800 ശില്പിയുമായ ഒസാമു സുസുക്കിയെ പദ്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചിരിക്കുകയാണ്. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തെ തേടി ഇന്ത്യയുടെ ആദരമെത്തുന്നത്. 2024 ഡിസംബറിൽ 94-ാം വയസിൽ ജപ്പാനിലായിരുന്നു ഒസാമു സുസുക്കിയുടെ അന്ത്യം.
അംബാസിഡറും ഫിയറ്റും ഇന്ത്യൻ വിപണിയിൽ അരങ്ങുവാണിരുന്ന കാലത്താണ് മാരുതി 800 എന്ന ചെറു വാഹനത്തിലൂടെ ഒസാമുവിന്റെ നേതൃത്വത്തിലുള്ള സുസുക്കി ഇന്ത്യൻ വാഹനവിപണിയിൽ പുതിയ അധ്യായം രചിച്ചത്. 1981ലാണ് കേന്ദ്ര ഗവണമെന്റിന്റെ ഉടമസ്ഥതയിലുള്ള മാരുതി ഉദ്യോഗുമായി സുസുക്കി മോട്ടോർ കോർപറേഷൻ കരാർ ഒപ്പുവെച്ചത്. സാധാരണക്കാരുടെ വാഹനം എന്ന നിലയ്ക്ക് വിപണിയിലെത്തിയ മാരുതി 800 ചരിത്രവിജയമായി.
1930 ജനുവരി 30ന് ജനിച്ച ഒസാമു ച്വവ സർവകലാശാലയിഷനിന്നും ബിരുദം നേടി. 1958ലാണ് അദ്ദേഹം സുസുക്കി മോട്ടോറിലെത്തുന്നത്. 1963ൽ അദ്ദേഹം കമ്പനി ഡയറക്ടറായും 1967ൽ എംഡിയായും തിരഞ്ഞെടുക്കപ്പെട്ടു. 2000ലാണ് അദ്ദേഹം സുസുക്കി ചെയർമാൻ ആകുന്നത്. 2021ൽ ചെയർമാൻ സ്ഥാനത്തു നിന്നും മാറിയ അദ്ദേഹം ചുമതലകൾ മകനെ ഏൽപിച്ചു. 2007ൽ പദ്മഭൂഷൺ നൽകിയും രാജ്യം ഒസാമുവിനെ ആദരിച്ചിരുന്നു.
Osamu Suzuki, the visionary behind Maruti Suzuki, posthumously receives the Padma Vibhushan in 2025 for transforming India’s automobile industry. Discover his leadership, contributions, and enduring legacy.