അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെസ്ല സ്ഥാപകൻ ഇലോൺ മസ്കും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളലെന്ന് സൂചന. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ട്രംപ് നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ അമേരിക്കയെ മുൻപന്തിയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയുടെ പ്രഖ്യാപനം നടത്തിയിരുന്നു.

പദ്ധതിക്കായി 500 ബില്യൺ ഡോളർ നിക്ഷേപിക്കും എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ ട്രംപിന്റെ ക്യാബിനറ്റിൽ നിർണായക സ്ഥാനം കൂടി വഹിക്കുന്ന ഇലോൺ മസ്കിനെ ഈ പ്രഖ്യാപനം ചൊടിപ്പിച്ചതായാണ് റിപ്പോർട്ട്.

സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സോൻ, ഓപ്പൺ എഐ സിഇഒ സാം അൾട്ട്മാൻ, ഒറാക്കിൾ ചെയർമാൻ ലാറി എലിസൺ എന്നിവരുമായി ചേർന്നാണ് ട്രംപ് എഐ പദ്ധതിക്ക് മുന്നൊരുക്കം നടത്തുന്നത്. ട്രംപിന്റെ ഈ പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് സമൂഹമാധ്യമമായ എക്സിൽ ഇലോൺ മസ്ക് രംഗത്തെത്തുകയായിരുന്നു.

പദ്ധതിക്കാവശ്യമായ ഫണ്ട് ഈ ടെക്ക് കമ്പനികളുടെ കൈവശം ഇല്ലെന്നും പദ്ധതിയിലെ പ്രധാന നിക്ഷേപകരായ സോഫ്റ്റ് ബാങ്കിന്റെ കൈവശം പത്ത് ബില്യൺ ഡോളർ ഫണ്ട പോലും ഇല്ലെന്നും മസ്ക് ആരോപിച്ചു. എന്നാൽ മസ്കിന്റെ വിയോജിപ്പ് വ്യക്തിഗതം ആകാമെന്നും പദ്ധതിയിൽ പങ്കാളികളാകുന്നവരെക്കുറിച്ച് ആശങ്കയില്ലെന്നും ട്രംപ് പ്രതികരിച്ചു.
The Trump-Musk AI initiative controversy heats up as Elon Musk criticizes Trump’s $500B ‘Stargate’ project, aimed at boosting AI innovation. Trump defends the plan, assuring concerns are addressed despite Musk’s objections.